#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്
Jun 18, 2024 08:58 AM | By ADITHYA. NP

കോഴിക്കോട്:(www.truevisionnews.com) വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കില്ല.

സ്‌ക്രീന്‍ഷോട്ടിന്റെ നിര്‍മാണത്തില്‍ ലതികക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍. കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് മഹ്‌സര്‍ തയ്യാറാക്കിയിട്ടുണ്ട്.

ലതികയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലതിക ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചിരുന്നു.

സിപിഐഎം സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറി പി മോഹനന്റെ പങ്കാളിയുമായ കെ കെ ലതികയെ പ്രതിചേര്‍ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെ കെ ലതിക ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് ലതിക പോസ്റ്റ് പിന്‍വലിച്ചത്.

സൈബര്‍ ടീമിന്റെ സഹായത്തോടെ കേസില്‍ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്.

കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പ്രതിചേര്‍ത്തിട്ടുണ്ട്.

കേസില്‍ ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍, ചെങ്കതിര്‍ തുടങ്ങി ഫേസ്ബുക് പ്രൊഫൈലുകള്‍ക്ക് എതിരെയാണ് അന്വേഷണം.

ഈ പേജുകളിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

#vadakara #screenshot #case #case #against #kklatika

Next TV

Related Stories
#Whitefoam  | ഓമശ്ശേരിയിലെ തോട്ടില്‍ വെള്ളത്തിൽ നുരഞ്ഞുപൊങ്ങി വെളുത്ത പത, ആശങ്കക്കൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

Jul 17, 2024 07:39 PM

#Whitefoam | ഓമശ്ശേരിയിലെ തോട്ടില്‍ വെള്ളത്തിൽ നുരഞ്ഞുപൊങ്ങി വെളുത്ത പത, ആശങ്കക്കൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

തോട്ടില്‍ നിറയെ നുരഞ്ഞുപൊന്തിയ വെളുത്ത പത കണ്ട് ആശങ്കയിലായി നാട്ടുകാര്‍. ഓമശ്ശേരി പഞ്ചായത്തിലെ 31ാം ഡിവിഷനായ മുണ്ടുപാറ നിവാസികളാണ് അസാധാരണമായ...

Read More >>
#karipurairport | കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി

Jun 22, 2024 09:49 AM

#karipurairport | കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി

ഇതിന് പിന്നാലെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഐഎസ്എഫ് വിമാനത്തില്‍ പരിശോധന നടത്തി.ഭീഷണി വ്യാജമാണെന്നാണ്...

Read More >>
#railway | ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല; മലബാറിനെ അവഗണിച്ച് റെയിൽവേ

Jun 22, 2024 08:03 AM

#railway | ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല; മലബാറിനെ അവഗണിച്ച് റെയിൽവേ

വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴാണ് റെയിൽവേയുടെ ഈ അവ​ഗണന.അഞ്ച് മണിക്കുള്ള പരശുറാമിൽ കാൽകുത്താൻ...

Read More >>
#realestatedealer | കാണാതായിട്ട് ഒരു വർഷം, റിയല്‍ എസ്റ്റേറ്റ് വ്യാപാരി 'മാമി' എവിടെ? പൊലീസിനെതിരെ മുഹമ്മദ് ആട്ടൂരിന്‍റെ ഭാര്യ...

Jun 21, 2024 06:42 AM

#realestatedealer | കാണാതായിട്ട് ഒരു വർഷം, റിയല്‍ എസ്റ്റേറ്റ് വ്യാപാരി 'മാമി' എവിടെ? പൊലീസിനെതിരെ മുഹമ്മദ് ആട്ടൂരിന്‍റെ ഭാര്യ...

ഹര്‍ജി അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും.ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ റുക്സാന നല്‍കിയ...

Read More >>
#PSC | ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

Jun 18, 2024 08:20 AM

#PSC | ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

അധ്യാപക വിദ്യാര്‍ഥി അനുപാതം കണക്കാക്കിയുള്ള സ്റ്റാഫ് ഫിക്‌സേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് നിയമനങ്ങള്‍ തടയുന്നത്....

Read More >>
#kkshailaja | 'കെ കെ ഷൈലജ തോല്‍ക്കണമെന്ന് പിണറായി വിജയനും പി ജയരാജനും ആഗ്രഹിച്ചു'; കെ കെ രമ

Jun 17, 2024 07:52 AM

#kkshailaja | 'കെ കെ ഷൈലജ തോല്‍ക്കണമെന്ന് പിണറായി വിജയനും പി ജയരാജനും ആഗ്രഹിച്ചു'; കെ കെ രമ

പ്രതിച്ഛായ തകര്‍ത്ത് രാഷ്ട്രീയമായി ഒതുക്കാനുള്ള പൊടിക്കൈകളുടെ ഭാഗമായാണ് കാഫിര്‍ പോസ്റ്റുകളടക്കം ഉണ്ടായത്. ടീച്ചര്‍ ജാഗ്രത...

Read More >>
Top Stories