#development | വിമാനത്താവള റൺവേ വികസനം: ചാക്കയിൽ ഭൂമിയേറ്റെടുക്കാൻ സർക്കാർ

#development | വിമാനത്താവള റൺവേ വികസനം: ചാക്കയിൽ ഭൂമിയേറ്റെടുക്കാൻ സർക്കാർ
Jun 17, 2024 06:45 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനു സ്ഥലമേറ്റെടുക്കാനുള്ള നടപടികളുമായി സർക്കാർ.

വിമാനയാത്രയുടെ സുരക്ഷ ഉറപ്പാക്കാൻ 2024 സെപ്റ്റംബറിനുള്ളിൽ തിരുവനന്തപുരത്ത് റൺവേയുടെ ഇരുവശത്തെയും സ്ട്രിപ്പ് 150 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.) നിർദേശിച്ചിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥലമേറ്റെടുത്ത് നൽകിയില്ലെങ്കിൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.ഇതിനായി ചാക്കയിൽ 12 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.

ചാക്ക അഗ്നിരക്ഷാസേന സ്ഥിതിചെയ്യുന്ന 10.5 ഏക്കർ സംസ്ഥാന സർക്കാരിന്റെ കൈവശവും ബ്രഹ്മോസ് സ്ഥിതിചെയ്യുന്ന 1.5 ഏക്കർ കേന്ദ്രസർക്കാരിന്റെ കൈവശവുമാണ്. സ്ഥലം വിട്ടുനൽകുന്നതിൽ സർക്കാരിനുതന്നെ തീരുമാനമെടുക്കാവുന്നതാണ്. ഇക്കാര്യത്തിൽ പലതവണ വിമാനത്താവള അധികൃതർ സർക്കാരിന് അപേക്ഷ നൽകിയിരുന്നു.

സ്ഥലമേറ്റെടുത്തു നൽകണമെന്നാവശ്യപ്പെട്ട് ഇപ്പോൾ ഡി.ജി.സി.എ. സർക്കാരിനു നേരിട്ട് അന്ത്യശാസനം നൽകിയിരിക്കുകയാണ്.

തുടർന്നാണ് സർക്കാർ സ്ഥലമേറ്റെടുക്കാൻ നീക്കം ആരംഭിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കായിരിക്കും സർക്കാർ സ്ഥലം കൈമാറുക. ചാക്ക-ശംഖുംമുഖം റോഡിന്റെ ഒരുഭാഗമാണ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്.

ഇവിടെ പുതിയ പാത നിർമിക്കണം. സർക്കാർ നൽകുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരവും പുതിയ റോഡ് നിർമിക്കാനുള്ള തുകയും വിമാനത്താവള നടത്തിപ്പുചുമതലയുള്ള അദാനി ഗ്രൂപ്പ് വഹിക്കും.

അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേകളുടെ ഇരുവശത്തെയും സ്ട്രിപ്പ് 150 മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്നാണ് മാനദണ്ഡം.

വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനുള്ള അനുമതി ലഭ്യമാകണമെങ്കിലും ഈ മാനദണ്ഡം പാലിക്കണം. 90 മീറ്ററായിരുന്നു നേരത്തെ വീതിയുണ്ടായിരുന്നത്. അദാനി ഗ്രൂപ്പ് ഇത് 110 മീറ്ററാക്കി വികസിപ്പിച്ചിട്ടുണ്ട്.

#Airport #runway #development #Govt #acquire #land

Next TV

Related Stories
#theft | മാസ്‌ക് ധരിച്ച് ബൈക്കില്‍ കറക്കം,വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതം

Jun 22, 2024 09:26 AM

#theft | മാസ്‌ക് ധരിച്ച് ബൈക്കില്‍ കറക്കം,വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതം

പിന്നീട് പത്തനാവിളയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മോഷണം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#heavyrain | മഴ തുടങ്ങി! ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

Jun 21, 2024 07:03 AM

#heavyrain | മഴ തുടങ്ങി! ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

അന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി...

Read More >>
#crime | ഗ്യാസ് സിലിന്‍ഡറിനെച്ചൊല്ലി തര്‍ക്കം; ഭാര്യാപിതാവിനെ യുവാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

Jun 20, 2024 12:49 PM

#crime | ഗ്യാസ് സിലിന്‍ഡറിനെച്ചൊല്ലി തര്‍ക്കം; ഭാര്യാപിതാവിനെ യുവാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

അഭിലാഷിന്റെ ഗ്യാസ് സിലിന്‍ഡര്‍ ഭാര്യാപിതാവ് എടുത്തുവിറ്റു എന്നു പറഞ്ഞാണ് വഴക്കുണ്ടായത്. ഉച്ചയ്ക്കും വൈകീട്ടുമായി ഭാര്യാപിതാവിനെ ക്രൂരമായി...

Read More >>
#arrest | വർക്കലയിൽ ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ എക്സൈസിന്‍റെ പിടിയിൽ

Jun 19, 2024 01:15 PM

#arrest | വർക്കലയിൽ ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ എക്സൈസിന്‍റെ പിടിയിൽ

തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന യുവാക്കളെ വർക്കല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ...

Read More >>
#sobhasurendran | മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ട് കൂട്ടി; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭയ്ക്ക് നറുക്ക് വീണേക്കും

Jun 18, 2024 09:35 AM

#sobhasurendran | മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ട് കൂട്ടി; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭയ്ക്ക് നറുക്ക് വീണേക്കും

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ പാലക്കാട് മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ...

Read More >>
#palodrevi | തിരുവനന്തപുരം കോണ്‍ഗ്രസിലും അഴിച്ചുപണി; പാലോട് രവിയെ മാറ്റും? ശബരിനാഥന്‍ അടക്കമുള്ളവർ പരിഗണനയില്‍

Jun 18, 2024 09:11 AM

#palodrevi | തിരുവനന്തപുരം കോണ്‍ഗ്രസിലും അഴിച്ചുപണി; പാലോട് രവിയെ മാറ്റും? ശബരിനാഥന്‍ അടക്കമുള്ളവർ പരിഗണനയില്‍

ബിജെപിയുടെ എ പ്ലസ് മണ്ഡലമായിരുന്നു തൃശൂരും തിരുവന്തപുരവും. സുരേഷ് ഗോപിയിലൂടെ തൃശൂരില്‍ വിജയിച്ച ബിജെപി കേന്ദ്രമന്ത്രിയായിരുന്ന രാജീവ്...

Read More >>
Top Stories