#crime | ഗ്യാസ് സിലിന്‍ഡറിനെച്ചൊല്ലി തര്‍ക്കം; ഭാര്യാപിതാവിനെ യുവാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

#crime | ഗ്യാസ് സിലിന്‍ഡറിനെച്ചൊല്ലി തര്‍ക്കം; ഭാര്യാപിതാവിനെ യുവാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി
Jun 20, 2024 12:49 PM | By ADITHYA. NP

നെടുമങ്ങാട്:(www.truevisionnews.com) ഗ്യാസ് സിലിന്‍ഡറിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ഭാര്യാപിതാവിന്റെ കൊലപാതകത്തില്‍. നെടുമങ്ങാട് മഞ്ച സ്വദേശി സുനില്‍കുമാര്‍ (55) ആണ് മകളുടെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ചീരാണിക്കര അഭിലാഷ് ഭവനത്തില്‍ ടി.അഭിലാഷിനെ (41) നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. ഈ മാസം പത്താം തീയതിയാണ് മഞ്ചയിലെ വീട്ടില്‍ വെച്ച് സുനില്‍കുമാറിനെ അഭിലാഷ് ക്രൂരമായി മര്‍ദിച്ചത്.

അഭിലാഷിന്റെ ഗ്യാസ് സിലിന്‍ഡര്‍ ഭാര്യാപിതാവ് എടുത്തുവിറ്റു എന്നു പറഞ്ഞാണ് വഴക്കുണ്ടായത്. ഉച്ചയ്ക്കും വൈകീട്ടുമായി ഭാര്യാപിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാറിനെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ചികിത്സയില്‍ കഴിയവേ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സുനില്‍ മരിച്ചത്.സമീപവാസികളില്‍ നിന്നുമാണ് മര്‍ദനവിവരം പോലീസ് മനസ്സിലാക്കിയത്. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് സര്‍ജന്റെ പോസ്റ്റ്മാര്‍ട്ടം പരിശോധനയില്‍ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് സുനില്‍കുമാര്‍ മരിച്ചതെന്ന് വ്യക്തമായി.

തറയില്‍ തള്ളിയിട്ടശേഷം നെഞ്ചിലും മുതുകിലും ചവിട്ടിയും വാരിയെല്ലുകള്‍ തടിക്കഷണം കൊണ്ട് അടിച്ചു പൊട്ടിക്കുകയുമായിരുന്നു.

ഇതിനുശേഷം മറ്റാര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ സുനില്‍കുമാറിനേയും കൊണ്ട് അഭിലാഷ് തന്നെ ആശുപത്രിയില്‍ എത്തി. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നെടുമങ്ങാട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

നെടുമങ്ങാട് ഡിവൈ.എസ്.പി. ബി.ഗോപകുമാര്‍, എസ്.എച്ച്.ഒ. ബി.അനീഷ്, എസ്.ഐ.മാരായ രവീന്ദ്രന്‍, രജിത്ത് എസ്., സി.പി.ഒ.മാരായ സി.ബിജു, ദീപ എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്

#man #killed #law #nedumangad #thiruvananthapuram

Next TV

Related Stories
സിനിമയിൽ അവസരം, പരസ്യം കണ്ട് വീണത് കെണിയിൽ; യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

Apr 27, 2025 03:36 PM

സിനിമയിൽ അവസരം, പരസ്യം കണ്ട് വീണത് കെണിയിൽ; യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

ജൂനിയർ ആർട്ടിസ്‌റ്റായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ്...

Read More >>
മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറി; ജീവനക്കാരന് സസ്പെൻഷൻ

Apr 26, 2025 09:31 PM

മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറി; ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെൻഡ്...

Read More >>
#wateratourity | നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അറിയിപ്പ്

Sep 1, 2024 08:31 AM

#wateratourity | നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അറിയിപ്പ്

സ്മാർട്ട് സിറ്റിയുടെ നിർമാണ പ്രവ‍ർത്തനങ്ങൾ നടക്കുന്നതിനാലാണ് കുര്യാത്തി സെക്ഷന് കീഴിലുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണം...

Read More >>
#theft | മാസ്‌ക് ധരിച്ച് ബൈക്കില്‍ കറക്കം,വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതം

Jun 22, 2024 09:26 AM

#theft | മാസ്‌ക് ധരിച്ച് ബൈക്കില്‍ കറക്കം,വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതം

പിന്നീട് പത്തനാവിളയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മോഷണം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#heavyrain | മഴ തുടങ്ങി! ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

Jun 21, 2024 07:03 AM

#heavyrain | മഴ തുടങ്ങി! ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

അന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി...

Read More >>
Top Stories