#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

#arrest |വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ
Jun 26, 2024 11:49 AM | By Susmitha Surendran

കൊച്ചി:  (truevisionnews.com)  വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയിൽ പൂട്ടിയിട്ട്, കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി നാൽപതിനായിരം രൂപയും ഐഫോണും കവർന്നത്.

പ്രതി കണ്ണൂർ സ്വദേശി ആൽബിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കെഎസ്ആർടിസിക്ക് സമീപത്തെ ലോഡ്ജിൽ കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി കൊച്ചിയിലെത്തുന്നത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പരിസരത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.

അതിനിടയിലാണ് കണ്ണൂര്‍ സ്വദേശിയായ ആല്‍ബിന്‍ ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി വൈദികന്‍റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവും ഐഫോണും കവര്‍ന്നത്.

തുടര്‍ന്ന് വൈദികന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേ,ഷണം തുടര്‍ന്നുവരികയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ഹൈക്കോടതിക്ക് സമീപത്ത് വെച്ച് ഐഫോണില്‍ സിമ്മിടാന്‍ ശ്രമിച്ചപ്പോഴാണ് അലര്‍ട്ട് ലഭിക്കുകയും ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

#accused #case #locking #priest #lodge #room #robbing #him #money #phone #arrested.

Next TV

Related Stories
#FilmShooting | താലൂക്കാശുപത്രിയിലെ ഷൂട്ടിം​ഗ്; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു, നിർത്തിവെച്ചത് ഫഹദിന്റെ പൈങ്കിളി

Jun 29, 2024 07:19 AM

#FilmShooting | താലൂക്കാശുപത്രിയിലെ ഷൂട്ടിം​ഗ്; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു, നിർത്തിവെച്ചത് ഫഹദിന്റെ പൈങ്കിളി

രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട്...

Read More >>
#arrest | വീട് കുത്തിതുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Jun 29, 2024 07:16 AM

#arrest | വീട് കുത്തിതുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരത്തിന് സമീപത്ത് നിന്ന് ഇവർ...

Read More >>
#Theft | പള്ളിയിൽ മോഷണം; നമസ്കാരത്തിന് പോയ സമയത്ത് ഇമാമിന്റെ മൊബൈൽ ഫോൺ കവർന്നു

Jun 29, 2024 07:13 AM

#Theft | പള്ളിയിൽ മോഷണം; നമസ്കാരത്തിന് പോയ സമയത്ത് ഇമാമിന്റെ മൊബൈൽ ഫോൺ കവർന്നു

മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത ശേഷം വേഗത്തിൽ കടന്നു കളഞ്ഞു. പ്രതി കയറുന്നതും ഇറങ്ങുന്നതും സിസിടിവി...

Read More >>
#heavyrain | അവധി; ആലപ്പുഴയിൽ ഇന്ന് അവധിയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളറിയാം

Jun 29, 2024 06:59 AM

#heavyrain | അവധി; ആലപ്പുഴയിൽ ഇന്ന് അവധിയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളറിയാം

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Read More >>
#RapeCase | വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത 27 വയസുകാരന്‍; കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ

Jun 29, 2024 06:48 AM

#RapeCase | വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത 27 വയസുകാരന്‍; കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ

സംഭവത്തിന് ശേഷം കൃഷ്ണപുരം അതിർത്തി ചിറക്കടുത്ത് നിന്നാണ് ഒളിച്ചിരുന്ന ഇയാളെ പോലീസ് അറസ്റ്റ്...

Read More >>
#AryaRajendran | മേയറുടെ പെരുമാറ്റം ശരിയല്ല, പാർട്ടി വലിയ വില കൊടുക്കേണ്ടിവരും; ആര്യയ്‌ക്കെതിരെ സിപിഎമ്മിൽ വിമർശനം

Jun 29, 2024 06:34 AM

#AryaRajendran | മേയറുടെ പെരുമാറ്റം ശരിയല്ല, പാർട്ടി വലിയ വില കൊടുക്കേണ്ടിവരും; ആര്യയ്‌ക്കെതിരെ സിപിഎമ്മിൽ വിമർശനം

തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ്...

Read More >>
Top Stories