#palodrevi | തിരുവനന്തപുരം കോണ്‍ഗ്രസിലും അഴിച്ചുപണി; പാലോട് രവിയെ മാറ്റും? ശബരിനാഥന്‍ അടക്കമുള്ളവർ പരിഗണനയില്‍

#palodrevi | തിരുവനന്തപുരം കോണ്‍ഗ്രസിലും അഴിച്ചുപണി; പാലോട് രവിയെ മാറ്റും? ശബരിനാഥന്‍ അടക്കമുള്ളവർ പരിഗണനയില്‍
Jun 18, 2024 09:11 AM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com)തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ മാറ്റാനാണ് നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയിലാണ് തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് വലിയ വോട്ടുചോര്‍ച്ചയുണ്ടായ രണ്ട് മണ്ഡലങ്ങളായിരുന്നു തൃശൂരും തിരുവനന്തപുരവും.

രണ്ടിടത്തും ബിജെപി വന്‍ മുന്നേറ്റവുമുണ്ടാക്കി.പാലോട് രവിയെ നീക്കി പകരം യുവ നേതാക്കളെ പരിഗണിച്ചേക്കും.

മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍, ജെ എസ് അഖില്‍, ആര്‍ വി രാജേഷ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. ചെമ്പഴന്തി അനില്‍, ആനാട് ജയന്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

ബിജെപിയുടെ എ പ്ലസ് മണ്ഡലമായിരുന്നു തൃശൂരും തിരുവന്തപുരവും. സുരേഷ് ഗോപിയിലൂടെ തൃശൂരില്‍ വിജയിച്ച ബിജെപി കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖരന്‍ മത്സരിച്ച തിരുവനന്തപുരത്തും വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു.

പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍ ഡിസിസി നേതൃത്വത്തിനെതിരെ രംഗത്തെത്തിയ സാഹചര്യവുമുണ്ട്.

ജൂണ്‍ 20 ന് ചേരുന്ന ഡിസിസി യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാവും.

തോല്‍വിക്ക് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക ചുമതലയിലേക്ക് വി കെ ശ്രീകണ്ഠന്‍ എംപിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ തൃശൂര്‍ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടതുപ്രകാരം തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂര്‍ യുഡിഎഫ് ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജി വെച്ചിരുന്നു.

#thiruvananthapuram #dcc #president #paloderavi #is #replaced #young #leader

Next TV

Related Stories
#wateratourity | നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അറിയിപ്പ്

Sep 1, 2024 08:31 AM

#wateratourity | നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അറിയിപ്പ്

സ്മാർട്ട് സിറ്റിയുടെ നിർമാണ പ്രവ‍ർത്തനങ്ങൾ നടക്കുന്നതിനാലാണ് കുര്യാത്തി സെക്ഷന് കീഴിലുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണം...

Read More >>
#theft | മാസ്‌ക് ധരിച്ച് ബൈക്കില്‍ കറക്കം,വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതം

Jun 22, 2024 09:26 AM

#theft | മാസ്‌ക് ധരിച്ച് ബൈക്കില്‍ കറക്കം,വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതം

പിന്നീട് പത്തനാവിളയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മോഷണം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#heavyrain | മഴ തുടങ്ങി! ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

Jun 21, 2024 07:03 AM

#heavyrain | മഴ തുടങ്ങി! ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

അന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി...

Read More >>
#crime | ഗ്യാസ് സിലിന്‍ഡറിനെച്ചൊല്ലി തര്‍ക്കം; ഭാര്യാപിതാവിനെ യുവാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

Jun 20, 2024 12:49 PM

#crime | ഗ്യാസ് സിലിന്‍ഡറിനെച്ചൊല്ലി തര്‍ക്കം; ഭാര്യാപിതാവിനെ യുവാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

അഭിലാഷിന്റെ ഗ്യാസ് സിലിന്‍ഡര്‍ ഭാര്യാപിതാവ് എടുത്തുവിറ്റു എന്നു പറഞ്ഞാണ് വഴക്കുണ്ടായത്. ഉച്ചയ്ക്കും വൈകീട്ടുമായി ഭാര്യാപിതാവിനെ ക്രൂരമായി...

Read More >>
#arrest | വർക്കലയിൽ ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ എക്സൈസിന്‍റെ പിടിയിൽ

Jun 19, 2024 01:15 PM

#arrest | വർക്കലയിൽ ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ എക്സൈസിന്‍റെ പിടിയിൽ

തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന യുവാക്കളെ വർക്കല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ...

Read More >>
#sobhasurendran | മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ട് കൂട്ടി; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭയ്ക്ക് നറുക്ക് വീണേക്കും

Jun 18, 2024 09:35 AM

#sobhasurendran | മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ട് കൂട്ടി; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭയ്ക്ക് നറുക്ക് വീണേക്കും

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ പാലക്കാട് മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ...

Read More >>
Top Stories