തളിപ്പറമ്പ്: (കണ്ണൂർ ) (truevisionnews.com) കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡി എം എയുമായി രണ്ടു പേർ പിടിയിൽ.
പരിയാരം മുക്കുന്നിലെ എസ്.പി.മന്‍സൂര്‍(36), പുള്ളിയില്‍ വീട്ടില്‍ ഷുഹൈബ്(23)എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ രാത്രി 7.40 മണിക്ക് കരിമ്പത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം വെച്ചാണ് വാഹന പരിശോധനക്കിടെ സ്വിഫ്റ്റ് കാറിൽ വെച്ചാണ് 4.638 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്.
ശ്രീകണ്ഠാപുരത്തുനിന്നും കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു .
പരിയാരംപ്രദേശത്തെ പ്രദേശത്തെ പ്രധാന എം.ഡി.എം.എ വില്‍പ്പനക്കാരനായ മന്‍സൂര്‍ നേരത്തെ മണല്‍കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിൽ പ്രതിയാണ്.
#Kannur #natives #caught #MDMA #car