#bakkrid | കോളേജ് വിദ്യാര്‍ത്ഥികളുടെ ബക്രീദ് അവധി; ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ ആശയക്കുഴപ്പം

#bakkrid | കോളേജ് വിദ്യാര്‍ത്ഥികളുടെ ബക്രീദ് അവധി; ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ ആശയക്കുഴപ്പം
Jun 16, 2024 08:17 AM | By ADITHYA. NP

കോഴിക്കോട്:(www.truevisionnews.com) കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബക്രീദിന് അവധി നല്‍കുന്നതില്‍ ഉന്നതവിദ്യഭ്യാസ വകുപ്പില്‍ ആശയക്കുഴപ്പം.

ബക്രീദിന് മൂന്ന് ദിവസത്തെ അവധി നല്‍കണമെന്ന 1983ലെ സര്‍ക്കാര്‍ ഉത്തരവ് ഉന്നതവിദ്യഭ്യാസ വകുപ്പ് നടപ്പാക്കുന്നില്ല.

83-ലെ ഉത്തരവ് പ്രകാരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ബക്രീദ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റ് കോളേജുകള്‍ ഒറ്റദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെറിയപെരുന്നാളിനും ബക്രീദിനും മൂന്ന് ദിവസത്തെ അവധി നല്‍കണമെന്നാണ് ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ 1983ലെ ഉത്തരവ്

എന്നാല്‍ ഈ ഉത്തരവ് പ്രകാരമുള്ള അവധി കോളേജുകള്‍ക്ക് ലഭിക്കാറില്ല. ഇങ്ങനെയൊരു ഉത്തരവിനെ കുറിച്ച് ഉന്നതവിദ്യഭ്യാസ വകുപ്പിന് യാതൊരു വിവരവുമില്ല.

ഉത്തരവിന്റെ അസ്സല്‍ വകുപ്പിന്റെ കൈവശമില്ല എന്നാല്‍ ഈ ഉത്തരവിന്റെ ഹയര്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഒപ്പിട്ട ഒരു കോപ്പി പല കോളജുകളിലും ലഭ്യമാണ്.

ഇതുപ്രകാരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഉള്‍പ്പെടെ അവധി അനുവദിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്തെ മറ്റ് കോളജുകളില്‍ ഈ ഉത്തരവ് പ്രകാരം അവധി അനുവദിക്കാറില്ല.

ബക്രീദിന് തിങ്കളാഴ്ച ഒറ്റദിവസം മാത്രമാണ് മിക്ക കോളജുകളും അവധി അനുവദിച്ചിട്ടുള്ളത്. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ഉന്നതവിദ്യഭ്യാസ മന്ത്രിക്ക് കത്തുനല്‍കിയിട്ടുണ്ട്.

#confusion #higher #education #department #over #granting #leave- #bakrid #college #students

Next TV

Related Stories
#karipurairport | കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി

Jun 22, 2024 09:49 AM

#karipurairport | കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള വിമാനം വൈകി

ഇതിന് പിന്നാലെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സിഐഎസ്എഫ് വിമാനത്തില്‍ പരിശോധന നടത്തി.ഭീഷണി വ്യാജമാണെന്നാണ്...

Read More >>
#railway | ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല; മലബാറിനെ അവഗണിച്ച് റെയിൽവേ

Jun 22, 2024 08:03 AM

#railway | ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല; മലബാറിനെ അവഗണിച്ച് റെയിൽവേ

വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴാണ് റെയിൽവേയുടെ ഈ അവ​ഗണന.അഞ്ച് മണിക്കുള്ള പരശുറാമിൽ കാൽകുത്താൻ...

Read More >>
#realestatedealer | കാണാതായിട്ട് ഒരു വർഷം, റിയല്‍ എസ്റ്റേറ്റ് വ്യാപാരി 'മാമി' എവിടെ? പൊലീസിനെതിരെ മുഹമ്മദ് ആട്ടൂരിന്‍റെ ഭാര്യ...

Jun 21, 2024 06:42 AM

#realestatedealer | കാണാതായിട്ട് ഒരു വർഷം, റിയല്‍ എസ്റ്റേറ്റ് വ്യാപാരി 'മാമി' എവിടെ? പൊലീസിനെതിരെ മുഹമ്മദ് ആട്ടൂരിന്‍റെ ഭാര്യ...

ഹര്‍ജി അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും.ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ റുക്സാന നല്‍കിയ...

Read More >>
#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

Jun 18, 2024 08:58 AM

#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

ലതികയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ...

Read More >>
#PSC | ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

Jun 18, 2024 08:20 AM

#PSC | ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

അധ്യാപക വിദ്യാര്‍ഥി അനുപാതം കണക്കാക്കിയുള്ള സ്റ്റാഫ് ഫിക്‌സേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് നിയമനങ്ങള്‍ തടയുന്നത്....

Read More >>
#kkshailaja | 'കെ കെ ഷൈലജ തോല്‍ക്കണമെന്ന് പിണറായി വിജയനും പി ജയരാജനും ആഗ്രഹിച്ചു'; കെ കെ രമ

Jun 17, 2024 07:52 AM

#kkshailaja | 'കെ കെ ഷൈലജ തോല്‍ക്കണമെന്ന് പിണറായി വിജയനും പി ജയരാജനും ആഗ്രഹിച്ചു'; കെ കെ രമ

പ്രതിച്ഛായ തകര്‍ത്ത് രാഷ്ട്രീയമായി ഒതുക്കാനുള്ള പൊടിക്കൈകളുടെ ഭാഗമായാണ് കാഫിര്‍ പോസ്റ്റുകളടക്കം ഉണ്ടായത്. ടീച്ചര്‍ ജാഗ്രത...

Read More >>
Top Stories