#kannurcentraljail |ശിക്ഷയിളവ്: ടി.പി. വധക്കേസിലെ മൂന്ന് പ്രതികളടക്കം കണ്ണൂരില്‍ തയ്യാറാക്കിയത് 56 പേരുടെ പട്ടിക

#kannurcentraljail |ശിക്ഷയിളവ്: ടി.പി. വധക്കേസിലെ മൂന്ന് പ്രതികളടക്കം കണ്ണൂരില്‍ തയ്യാറാക്കിയത് 56 പേരുടെ പട്ടിക
Jun 23, 2024 07:32 AM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)  ശിക്ഷയിളവിനു മുന്നോടിയായി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസിനു കത്തുനല്‍കിയത് 56 പ്രതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാവശ്യപ്പെട്ട്.

കേന്ദ്രസര്‍ക്കാരിന്റെ ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി തടവുകാര്‍ക്ക് പ്രത്യേകയിളവ് അനുവദിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരമാണ് കണ്ണൂരില്‍ 56 പേരുടെ പട്ടിക തയ്യാറാക്കിയത്.

ഇക്കൂട്ടത്തിലാണ് 20 വര്‍ഷം തടവിനുശിക്ഷിക്കപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാല്, അഞ്ച്, ആറ് പ്രതികളും ഉള്‍പ്പെട്ടത്. പ്രതികളുടെ സ്വഭാവചരിത്രം, പുറത്തിറങ്ങിയാല്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാവുമോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് റിപ്പോര്‍ട്ടില്‍ നല്‍കേണ്ടത്.

ടി.പി. കേസ് പ്രതികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് സൂപ്രണ്ടിനുപറ്റിയ പിശകാണെന്ന് സംഭവം വിവാദമായപ്പോള്‍ വിശദീകരിച്ച ജയില്‍ വകുപ്പ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എം.കെ. വിനോദ് കുമാര്‍, സെന്‍ട്രല്‍ ജയിലില്‍നിന്നു ലഭിച്ച പുതുക്കിയ പട്ടികയില്‍ ഈ പേരുകളില്ലെന്നും പറഞ്ഞു.

'ടി.പി. കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷത്തേക്ക് ഇളവുനല്‍കരുെതന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. ജയിലുകളില്‍നിന്നും ഇളവിനായിനല്‍കുന്ന തടവുകാരുടെ പട്ടിക വിദഗ്ധസമിതി പരിശോധിക്കും.

തുടര്‍ന്നുമാത്രമേ പരിഗണിക്കാറുള്ളൂ.' റെമിഷന്‍ എന്നത് ഇളവുമാത്രമാണ്. തടവുശിക്ഷയില്‍നിന്ന് വിട്ടയക്കലല്ലെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

#Condemnation #TP #list #56 #people #prepared #kannur #including #three #accused #murder #case

Next TV

Related Stories
#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

Sep 28, 2024 06:05 PM

#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ. അതുകൊണ്ടുതന്നെ...

Read More >>
#pushpan |  നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

Sep 28, 2024 06:00 PM

#pushpan | നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

പകല്‍ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്...

Read More >>
#nehrutrophyboatrace |  'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച്  ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Sep 28, 2024 05:49 PM

#nehrutrophyboatrace | 'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച് ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

Sep 28, 2024 05:35 PM

#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ...

Read More >>
#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

Sep 28, 2024 04:52 PM

#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍...

Read More >>
Top Stories