#NEETpgexam |നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി

#NEETpgexam |നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി
Jun 23, 2024 07:03 AM | By Susmitha Surendran

ദില്ലി:  (truevisionnews.com)  നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി. നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിന്റെ യഥാർത്ഥ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ രോക്ഷം സർക്കാർ മനസിലാക്കണമെന്നും എബിവിപി വ്യക്തമാക്കി. അതേസമയം, പരീക്ഷ എഴുതാൻ ഇരുന്ന രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളുടെ ജീവിതം വച്ച് സർക്കാർ പന്താടുകയാണെന്ന് യൂണിറ്റഡ് ഡോക്ടർ ഫ്രണ്ട് അസോസിയേഷൻ ആരോപിച്ചു.

അവസാന നിമിഷം പരീക്ഷ മാറ്റി നടപടി അസാധാരണമാണ്. എത്ര നാൾ ഇതു തുടരുമെന്നും അസോസിയേഷൻ ചോദിക്കുന്നു. എസ്എഫ്ഐയും സംഭവത്തിൽ പ്രതിഷേധമറിയിച്ചു.

മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. നെറ്റ്, നീറ്റ് പി ജി പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു.

ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ച വിവരം രാത്രിയോടെയാണ് എത്തിയത്. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

#ABVP #protests #cancellation #NEET PG #exam

Next TV

Related Stories
#rahulmamkootathil |നീറ്റ് ചോദ്യപേപ്പർ ചോർച്ച; ദില്ലിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്ക്

Jun 27, 2024 07:27 PM

#rahulmamkootathil |നീറ്റ് ചോദ്യപേപ്പർ ചോർച്ച; ദില്ലിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്ക്

നീറ്റ് ക്രമക്കേടിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്‍റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് ദില്ലിയിൽ മാർച്ച്...

Read More >>
#rape | എസി ഓണാക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ കാറിൽ പീഡനത്തിനിരയാക്കി ടാക്‌സി ഡ്രൈവർ

Jun 27, 2024 03:44 PM

#rape | എസി ഓണാക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ കാറിൽ പീഡനത്തിനിരയാക്കി ടാക്‌സി ഡ്രൈവർ

യുവതി വിസമ്മതിച്ചതോടെ ഇയാൾ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും യുവതി പരാതിയിൽ...

Read More >>
#ShashiTharoor | ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

Jun 27, 2024 02:25 PM

#ShashiTharoor | ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ...

Read More >>
#Ayodhya | 'അത് ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്'; മുഖ്യപൂജാരിയെ തിരുത്തി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

Jun 27, 2024 01:52 PM

#Ayodhya | 'അത് ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്'; മുഖ്യപൂജാരിയെ തിരുത്തി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത്, ആറു മാസങ്ങൾക്കകമാണ് രാമക്ഷത്രത്തിൽ ചോർച്ച റിപ്പോർട്ട് ചെയ്തത്. 'ആദ്യമഴ പെയ്തപ്പോൾ തന്നെ...

Read More >>
#goldrebbery | വെറും 32 സെക്കന്‍റ്; തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍

Jun 27, 2024 12:18 PM

#goldrebbery | വെറും 32 സെക്കന്‍റ്; തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജ്വല്ലറിയിലേക്ക് ഓടിക്കയറി വന്ന മോഷ്ടാക്കളിൽ ഒരാൾ കടക്കാരന്‍റെ...

Read More >>
Top Stories