#pjayarajan | കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നു, അതിനാല്‍ തോല്‍പ്പിച്ചു -പി ജയരാജന്‍

#pjayarajan | കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നു, അതിനാല്‍ തോല്‍പ്പിച്ചു -പി ജയരാജന്‍
Jun 23, 2024 08:28 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )മുന്‍ മന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍.

അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടായെന്നും പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശിച്ചു.

വടകരയില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു പി ജയരാജന്‍. കെ മുരളീധരനെതിരെ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ പി ജയരാജന് ലഭിച്ച വോട്ടിനെക്കാള്‍ കുറവാണ് ഇത്തവണ കെ കെ ശൈലജയ്ക്ക് ലഭിച്ചത്.

'ഭാവിയില്‍ കെകെ ശൈലജയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുണ്ട്. വടകരയിലെ ജനങ്ങള്‍ക്കും അത്തരമൊരു ആഗ്രഹമുണ്ട്.

കെ കെ ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയയ്ക്കാതെ സംസ്ഥാനത്തു തന്നെ നിര്‍ത്താനുള്ള വടകരക്കാരുടെ ആഗ്രഹമാണ് തോല്‍വിയുടെ ഘടകമെന്നായിരുന്നു പി ജയരാജന്റെ വിമര്‍ശനം.

സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്‌മെന്റും തോല്‍വിക്ക് കാരണമായെന്ന ആക്ഷേപവും സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നു. വേര്‍തിരിവില്ലാതെ എല്ലാവിഭാഗത്തിന്റെയും വോട്ടുചോര്‍ന്നു. പൗരത്വ നിയമഭേദഗതിയില്‍ ഊന്നിയുള്ള പാര്‍ട്ടിയുടെ പ്രചാരണം തിരിച്ചടിയായെന്നും സംസ്ഥാനസമിതി വിലയിരുത്തി.

മുഖ്യമന്ത്രിയുടെയും ഇ പി ജയരാജന്റെയും എ കെ ബാലന്റെയും എം വി ഗോവിന്ദന്റെയും പേരെടുത്തുള്ള വിമര്‍ശനം കഴിഞ്ഞ ദിവസം സമിതിയില്‍ ഉയര്‍ന്നിരുന്നു. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്തിന് കണ്ടെന്ന് വിശദീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

മാതൃക കാണിക്കേണ്ടവര്‍ തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നോടിയായി തയ്യാറാക്കിയ രേഖയില്‍ പ്രതികരണങ്ങളിലും മറ്റും ജാഗ്രത പുലര്‍ത്തണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഈ തീരുമാനം തങ്ങളോട് പറഞ്ഞത് ആരാണ്. നേതൃത്വം അല്ലേ?. അങ്ങനെ പറഞ്ഞ നേതാക്കള്‍ തന്നെ തീരുമാനം ലംഘിച്ചു.

അതാണ് വിവാദങ്ങള്‍ ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രിയുടെയും എ കെ ബാലന്റെയും എംവി ഗോവിന്ദന്റെയും പേരെടുത്തു പറഞ്ഞ് വിമര്‍ശനം ഉയര്‍ന്നു . യോഗങ്ങളില്‍ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ലോകത്തോടാണ് സംസാരിക്കുന്നത് എന്ന കാര്യം നേതാക്കള്‍ മറന്നു. ഈ ജാഗ്രതക്കുറവാണ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയതെന്നും വിമര്‍ശനമുണ്ടായി.

#people #desire #see #kkshailaja #chief #minister #said #pjayarajan

Next TV

Related Stories
#niyaspulikkalakath |  'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

Sep 26, 2024 11:55 AM

#niyaspulikkalakath | 'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിൽ ആണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി...

Read More >>
#cpm  | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

Sep 22, 2024 01:48 PM

#cpm | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ്...

Read More >>
#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

Sep 22, 2024 01:33 PM

#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു...

Read More >>
#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

Sep 21, 2024 07:55 PM

#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍...

Read More >>
#PVAnwar |  'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

Sep 21, 2024 07:38 PM

#PVAnwar | 'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം...

Read More >>
Top Stories