പുല്ലാട്(പത്തനംതിട്ട): (truevisionnews.com) പതിനാലുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി.
ഹരിപ്പാട് പിലാപ്പുഴ ചിറക്കൽ തെക്കേതിൽ സൂരജ് എസ്. കുമാർ (24) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽനിന്നു വാട്സാപ്പ് വഴിയും ഇൻസ്റ്റാഗ്രാമിലൂടെയും ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകൾ അയപ്പിച്ചുവാങ്ങിയത്.
തുടർന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകൾ കൈക്കലാക്കി. ഇത് കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്തു.
സൂരജിനെ ഹരിപ്പാട്ടുനിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. പോലീസ് ഇൻസ്പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. മുഹ്സിൻ മുഹമ്മദ്, സി.പി.ഒ.മാരായ ആരോമൽ, ശരത്, സുരേഷ്, ശബാന എന്നിവരാണ് കേസ് അന്വേഷിച്ചത്.
#young #man #arrested #after #threatening #girl #sending #nude #photos #from #her #mother's #phone