#arrest | മരിച്ചയാളുടെ രേഖകൾ ഉപയോഗിച്ച്‌ പാസ്‌പോർട്ട് എടുക്കുന്ന സംഘം പിടിയിൽ; പോലീസുകാരന് സസ്പെൻഷൻ

#arrest | മരിച്ചയാളുടെ രേഖകൾ ഉപയോഗിച്ച്‌ പാസ്‌പോർട്ട് എടുക്കുന്ന സംഘം പിടിയിൽ; പോലീസുകാരന് സസ്പെൻഷൻ
Jun 16, 2024 07:55 AM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) മരിച്ചയാളുടെ രേഖകൾ ഉപയോഗിച്ച്‌ പാസ്‌പോർട്ട് എടുക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ മൂന്നുപേരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.

തട്ടിപ്പുസംഘത്തിനു സഹായം ചെയ്തെന്നു കണ്ടെത്തിയ തുമ്പ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ അൻസിലിനെ സസ്പെൻഡ്‌ ചെയ്തു.

വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നേടാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശികളായ മുകുന്ദപുരം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54), ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ ബദറുദ്ദിൻ (65) എന്നിവരെ വെള്ളിയാഴ്ചയും വർക്കല കണ്ണമ്പ ചാലുവിള നാദത്തിൽ സുനിൽകുമാർ (60), വട്ടപ്പാറ മരുതൂർ ആനിവില്ലയിൽ എഡ്വെർഡ് (62) എന്നിവരെ ശനിയാഴ്ചയും പോലീസ് അറസ്റ്റു ചെയ്തു. 

പാസ്‌പോർട്ട് വേണ്ടവരിൽനിന്നു പണം വാങ്ങി തുമ്പ പോലീസ് പരിധിയിലെ വ്യാജ മേൽവിലാസത്തിൽ പാസ്‌പോർട്ട് ഓഫീസിൽ അപേക്ഷ നൽകും.

പരിശോധനാ നടപടികൾക്കായി സ്റ്റേഷനിൽ നൽകുമ്പോൾ ആൻസിലിന്റെ സഹായത്തോടെ പാസാക്കി പാസ്‌പോർട്ട് ഓഫീസിലേക്ക് നൽകും.

അൻസിൽ അല്ലാതെ മറ്റാരെങ്കിലുമാണെങ്കിൽ സ്വാധീനിച്ച്‌ കടലാസുകൾ ശരിയാക്കും.

പാസ്‌പോർട്ട് ഓഫീസർക്ക് മേൽവിലാസങ്ങളിൽ സംശയം തോന്നിയപ്പോൾ വീണ്ടും പരിശോധിക്കാനായി തുമ്പ എസ്.എച്ച്.ഒ.യ്ക്കു നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സി.പി.ഒ. അൻസിൽ വ്യാജരേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് എടുക്കാൻ കൂട്ടുനിന്നതായി കണ്ടെത്തിയത്.

പതിനേഴുവർഷം മുൻപ് മരിച്ച ആളുടെ വിവരങ്ങൾ ഉപയോഗിച്ച് പാസ്‌പോർട്ട് നിർമിക്കാൻ വ്യാജ രേഖകൾ നൽകിയതായും കണ്ടത്തിയിട്ടുണ്ട്.

ഇത്തരത്തിൽ പത്തിലധികം കേസുകൾ ഉണ്ടായതായാണ് വിവരം.

To advertise here, Contact Us

പാസ്‌പോർട്ട് വേണ്ടവരിൽനിന്നു പണം വാങ്ങി തുമ്പ പോലീസ് പരിധിയിലെ വ്യാജ മേൽവിലാസത്തിൽ പാസ്‌പോർട്ട് ഓഫീസിൽ അപേക്ഷ നൽകും. പരിശോധനാ നടപടികൾക്കായി സ്റ്റേഷനിൽ നൽകുമ്പോൾ ആൻസിലിന്റെ സഹായത്തോടെ പാസാക്കി പാസ്‌പോർട്ട് ഓഫീസിലേക്ക് നൽകും. അൻസിൽ അല്ലാതെ മറ്റാരെങ്കിലുമാണെങ്കിൽ സ്വാധീനിച്ച്‌ കടലാസുകൾ ശരിയാക്കും.

പാസ്‌പോർട്ട് ഓഫീസർക്ക് മേൽവിലാസങ്ങളിൽ സംശയം തോന്നിയപ്പോൾ വീണ്ടും പരിശോധിക്കാനായി തുമ്പ എസ്.എച്ച്.ഒ.യ്ക്കു നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സി.പി.ഒ. അൻസിൽ വ്യാജരേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് എടുക്കാൻ കൂട്ടുനിന്നതായി കണ്ടെത്തിയത്. പതിനേഴുവർഷം മുൻപ് മരിച്ച ആളുടെ വിവരങ്ങൾ ഉപയോഗിച്ച് പാസ്‌പോർട്ട് നിർമിക്കാൻ വ്യാജ രേഖകൾ നൽകിയതായും കണ്ടത്തിയിട്ടുണ്ട്. ഇത്തരത്തിൽ പത്തിലധികം കേസുകൾ ഉണ്ടായതായാണ് വിവരം.

#passport #using #documents #died #people #three #arrested #trivandrum

Next TV

Related Stories
#theft | മാസ്‌ക് ധരിച്ച് ബൈക്കില്‍ കറക്കം,വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതം

Jun 22, 2024 09:26 AM

#theft | മാസ്‌ക് ധരിച്ച് ബൈക്കില്‍ കറക്കം,വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതം

പിന്നീട് പത്തനാവിളയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മോഷണം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#heavyrain | മഴ തുടങ്ങി! ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

Jun 21, 2024 07:03 AM

#heavyrain | മഴ തുടങ്ങി! ഇന്നും ശക്തമാകും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

അന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി...

Read More >>
#crime | ഗ്യാസ് സിലിന്‍ഡറിനെച്ചൊല്ലി തര്‍ക്കം; ഭാര്യാപിതാവിനെ യുവാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

Jun 20, 2024 12:49 PM

#crime | ഗ്യാസ് സിലിന്‍ഡറിനെച്ചൊല്ലി തര്‍ക്കം; ഭാര്യാപിതാവിനെ യുവാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

അഭിലാഷിന്റെ ഗ്യാസ് സിലിന്‍ഡര്‍ ഭാര്യാപിതാവ് എടുത്തുവിറ്റു എന്നു പറഞ്ഞാണ് വഴക്കുണ്ടായത്. ഉച്ചയ്ക്കും വൈകീട്ടുമായി ഭാര്യാപിതാവിനെ ക്രൂരമായി...

Read More >>
#arrest | വർക്കലയിൽ ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ എക്സൈസിന്‍റെ പിടിയിൽ

Jun 19, 2024 01:15 PM

#arrest | വർക്കലയിൽ ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ എക്സൈസിന്‍റെ പിടിയിൽ

തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന യുവാക്കളെ വർക്കല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ...

Read More >>
#sobhasurendran | മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ട് കൂട്ടി; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭയ്ക്ക് നറുക്ക് വീണേക്കും

Jun 18, 2024 09:35 AM

#sobhasurendran | മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ട് കൂട്ടി; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭയ്ക്ക് നറുക്ക് വീണേക്കും

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ പാലക്കാട് മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ...

Read More >>
#palodrevi | തിരുവനന്തപുരം കോണ്‍ഗ്രസിലും അഴിച്ചുപണി; പാലോട് രവിയെ മാറ്റും? ശബരിനാഥന്‍ അടക്കമുള്ളവർ പരിഗണനയില്‍

Jun 18, 2024 09:11 AM

#palodrevi | തിരുവനന്തപുരം കോണ്‍ഗ്രസിലും അഴിച്ചുപണി; പാലോട് രവിയെ മാറ്റും? ശബരിനാഥന്‍ അടക്കമുള്ളവർ പരിഗണനയില്‍

ബിജെപിയുടെ എ പ്ലസ് മണ്ഡലമായിരുന്നു തൃശൂരും തിരുവന്തപുരവും. സുരേഷ് ഗോപിയിലൂടെ തൃശൂരില്‍ വിജയിച്ച ബിജെപി കേന്ദ്രമന്ത്രിയായിരുന്ന രാജീവ്...

Read More >>
Top Stories