പനങ്ങാട് (കൊച്ചി): ( www.truevisionnews.com ) കൂൺ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറണാകുളം പനങ്ങാട് തച്ചോടി വീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ ഷിയാസ് (45) ആണ് മരിച്ചത്.
ആർടിസ്റ്റ് കൂടിയായ ഷിയാസ് കഴിഞ്ഞ ആറിന് രാവിലെ വീടിൻ്റെ തൊട്ടടുത്ത പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് കൂൺ ശ്രദ്ധയിൽപെട്ടത്.
.gif)

ഇത് വീട്ടിലെത്തിച്ച് കഴിക്കുകയും ചെയ്തു. പിന്നീട് ഉച്ചഭക്ഷണം കഴിക്കാൻ നേരം അസ്വസ്ഥത അനുഭവപ്പെടുകയും ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
#man #died #after #eating #mushrooms #kochi
