#T20WorldCup2024 | പിച്ചിലെ ഭൂതം ഒരുവശത്ത്, കാലാവസ്ഥാ ഭീഷണി മറ്റൊന്ന്; ഇന്ത്യ-പാക് പോര് മഴ മുടക്കുമോ? പ്രവചനങ്ങള്‍ ഇങ്ങനെ

#T20WorldCup2024 | പിച്ചിലെ ഭൂതം ഒരുവശത്ത്, കാലാവസ്ഥാ ഭീഷണി മറ്റൊന്ന്; ഇന്ത്യ-പാക് പോര് മഴ മുടക്കുമോ? പ്രവചനങ്ങള്‍ ഇങ്ങനെ
Jun 9, 2024 12:29 PM | By VIPIN P V

ന്യൂയോര്‍ക്ക്: (truevisionnews.com) പുരുഷന്‍മാരുടെ ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ് ഇന്ന്.

ഒരിടവേളയ്ക്ക് ശേഷം അയല്‍ക്കാര്‍ മുഖാമുഖം വരുന്നതിന്‍റെ ത്രില്ലിലാണ് ക്രിക്കറ്റ് പ്രേമികള്‍.

ന്യൂയോര്‍ക്കില്‍ പുതുതായി നിര്‍മിച്ച നാസൗ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് എങ്ങനെയായിരിക്കും എന്ന ആകാംക്ഷ മുറുകിയിരിക്കേ കാലാവസ്ഥ എങ്ങനെയാണ് മത്സരത്തെ സ്വാധീനിക്കുക, ന്യൂയോര്‍ക്കില്‍ മത്സര സമയത്ത് മഴ സാധ്യതയുണ്ടോ?

ന്യൂയോര്‍ക്കിലെ നാസൗ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ ത്രില്ലര്‍ ആരംഭിക്കുക. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരികളുടെ പാരാട്ടമാണിത്.

ന്യൂയോര്‍ക്ക് സമയം രാവിലെ 10.30നാണ് കളി ആരംഭിക്കേണ്ടത്. മത്സരദിനം രാവിലെ മുതല്‍ ന്യൂയോര്‍ക്കില്‍ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെങ്കിലും രാവിലെ 7 മണിക്ക് 9 ശതമാനം മഴ സാധ്യത മാത്രമാണ് അക്യുവെതർ പ്രവചിച്ചിരിക്കുന്നത്.

എന്നാല്‍ ന്യൂയോര്‍ക്ക് സമയം രാവിലെ 11 മുതല്‍ മഴ സാധ്യത വര്‍ധിക്കും. ഉച്ചകഴിഞ്ഞ് ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ പ്രവചനങ്ങള്‍ പറയുന്നു. ആരാധകർക്ക് എത്ര ഓവർ വീതമുള്ള ഇന്നിംഗ്‌സുകള്‍ കാണാനാകും എന്നത് ആകാംക്ഷയാണ്.

ന്യൂയോർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ആരംഭിക്കുക. കളിയിൽ ടോസ് നിർണായകമാകും. മത്സരത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്ത് കാണാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

പാക്കിസ്ഥാനെതിരെ ലോകവേദികളില്‍ എന്നും ഫോം ആവുന്ന കോലി ന്യൂയോര്‍ക്കിലും തിളങ്ങുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയില്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ലൈവ് സ്ട്രീമിംഗില്‍ ഡിസ്‌നി+ഹോട്സ്റ്റാറിലൂടെയും മത്സരം കാണാനാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പുറമെ ഡിഡി സ്‌പോര്‍ട്‌സിലും മത്സരത്തിന്‍റെ തത്സമയം സംപ്രേഷണമുണ്ടാകും.

#side #specter #pitch,#other #threat #weather; #India-#Pakistan #war #stop #rain #predictions

Next TV

Related Stories
#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

Sep 22, 2024 09:43 PM

#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നില്‍ തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി...

Read More >>
#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

Sep 18, 2024 11:16 PM

#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയ കാലിക്കറ്റ്, ശേഷിച്ച പത്തോവറില്‍ 121 റണ്‍സാണ്...

Read More >>
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

Sep 15, 2024 12:29 PM

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ്...

Read More >>
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
Top Stories