#heavyrain | കനത്ത മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

#heavyrain | കനത്ത  മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Sep 28, 2024 03:11 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്.

സെപ്തംബർ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.

ഒക്ടോബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും ഒക്ടോബർ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഴ പെയ്യാൻ സാധ്യതയുള്ളത്.

അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ 29, 30 തിയ്യതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.

മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണിത്.

അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

#Chance #heavyrain #Rain #warning #seven #districts #tomorrow #day #after

Next TV

Related Stories
#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

Sep 28, 2024 05:35 PM

#Founddeathcase | പഠിക്കാൻ മിടുക്കർ, അധ്യാപകരുടെ പൊന്നോമനകള്‍; നിറകണ്ണുകളോടെ ദേവനന്ദയ്ക്കും ഷെബിൻ ഷായ്ക്കും വിട നൽകി സഹപാഠികൾ

ഇരുവരുടെയും ചിത്രങ്ങൾ നവമാധ്യമങ്ങളിൽ കൈമാറി നാട്ടുകാരും അന്വേഷണം ആരംഭിച്ചു. പക്ഷെ എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവരമാണ് രാവിലെ പതിനൊന്നരയോടെ...

Read More >>
#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

Sep 28, 2024 04:52 PM

#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍...

Read More >>
#VSivankutty  | പ്രിയ സഖാവ്, ജീവിക്കുന്നു ഞങ്ങളിലൂടെ; പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

Sep 28, 2024 04:48 PM

#VSivankutty | പ്രിയ സഖാവ്, ജീവിക്കുന്നു ഞങ്ങളിലൂടെ; പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

വെടിവെപ്പിൽ പരുക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി...

Read More >>
#arrest | കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത്  137 കിലോ കഞ്ചാവ്

Sep 28, 2024 03:54 PM

#arrest | കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് 137 കിലോ കഞ്ചാവ്

കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ്...

Read More >>
#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

Sep 28, 2024 03:44 PM

#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന്...

Read More >>
Top Stories