#T20worldcup2024 | ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടിയത് 20 കോടി, ലോകകപ്പ് കിരീടം നേടിയാല്‍ ടീമിന് എത്ര കിട്ടും

#T20worldcup2024 | ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടിയത് 20 കോടി, ലോകകപ്പ് കിരീടം നേടിയാല്‍ ടീമിന് എത്ര കിട്ടും
Jun 5, 2024 05:40 PM | By VIPIN P V

ന്യൂയോര്‍ക്ക്:(truevisionnews.com) ഐപിഎൽ ആവേശം കൊടിയിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇത്തവണ ടി20 ലോകകപ്പ് നടക്കുന്നത്.

എന്നാല്‍ കൂറ്റന്‍ സ്കോറുകള്‍ പിറന്ന ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോ സ്കോറിംഗ് മാച്ചുകളാണ് ലോകകപ്പിലെന്നതും സ്റ്റേഡിയത്തിലെ കാണികളുടെ കുറവും അമേരിക്കയിലെ സ്റ്റേഡിയത്തിലെ പ്രവചനാതീത സ്വഭാവവുമെല്ലാം ഇത്തവണ ലോകകപ്പ് ആവേശം കുറച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ പല മത്സരങ്ങളിലും 250ലേറെ റണ്‍സ് പിറന്നപ്പോള്‍ ടി20 ലോകകപ്പില്‍ 150 റണ്‍സ് പോലും കടക്കാന്‍ ടീമുകൾ പാടുപെടുകയാണ്.

100 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ പോലും പല ടീമുകളും കഷ്ടപ്പെടുന്നതും ആരാധകര്‍ കണ്ടു. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ വെടിക്കെട്ട് പ്രതീക്ഷിച്ച് ലോകകപ്പ് കാണാനിരുന്ന ആരാധകര്‍ തുടക്കത്തില്‍ നിരാശരാണെങ്കിലും ഒമ്പതിന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തോടെ ലോകകപ്പ് ആവേശം കതിച്ചുയരുമെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത്.

മത്സരങ്ങളൊന്നും ഇതുവരെ ഐപിഎല്‍ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും ഇത്തവണ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഐസിസി ഐപിഎല്ലിനോട് കിടപിടിക്കുന്നുവെന്നതാണ് കണക്കുകള്‍ പറയുന്നത്.

മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് സമ്മാനത്തുക ഇത്തവണ ഐസിസി ഇരട്ടിയോട് അടുപ്പിച്ച് ഉയര്‍ത്തിയിട്ടുണ്ട്. ലോകകപ്പില്‍ ഇത്തവണ ആകെ 11.25 മില്യണ്‍ ഡോളര്‍ കോടി ഡോളര്‍(93.5 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കാന്‍ പോകുന്നത്.

കഴിഞ്ഞ തവണ ഇത് 5.6 ലക്ഷം ഡോളര്‍ മാത്രമായിരുന്നു. ലോകകപ്പ് നേടുന്ന ടീമിന് 24.5 ലക്ഷം ഡോളര്‍ (ഏകദേശം 20 കോടി രൂപ) ഇത്തവണ സമ്മാനത്തുകയായി ലഭിക്കും. ഐപിഎല്‍ ജേതാക്കൾക്ക് ഈ സീസണില്‍ ബിസിസിഐ നല്‍കിയതും 20 കോടി രൂപയാണ്.

ലോകകപ്പിലെ റണ്ണറപ്പുകള്‍ക്ക് 12.8 ലക്ഷം ഡോളര്‍(10.6 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക.

ഐപിഎല്‍ റണ്ണറപ്പുകള്‍ക്ക് 13 കോടിക്ക് അടുത്തായിരുന്നു സമ്മാനത്തുകയായി ബിസിസിഐ നല്‍കിയത്. ലോകകപ്പ് സെമി ഫൈനലിൽ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 7.87,500 ഡോളര്‍ ഏകദേശം(6.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.

ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിനും ഏകദേശം 26 ലക്ഷം രൂപ വീതവും സമ്മാനത്തുകയായി ടീമുകള്‍ക്ക് ലഭിക്കും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് അയര്‍ലന്‍ഡിനെ നേരിടാനിറങ്ങും. 20 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 55 മത്സരങ്ങളാണുള്ളത്.

#IPL #winners #got #crores, #team #win #worldcuptitle

Next TV

Related Stories
#T20WorldCup2024 | ടി20 ലോക കപ്പ്: ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം ഇന്ന്

Jun 27, 2024 04:36 PM

#T20WorldCup2024 | ടി20 ലോക കപ്പ്: ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം ഇന്ന്

മഴ കളിമുടക്കിയാല്‍ ഗയാനയില്‍ റിസര്‍വ് ദിനമില്ല. ഇരുടീമുകളും 10 ഓവര്‍ പൂര്‍ത്തിയാക്കും മുന്‍പ് മഴയെത്തി മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ സൂപ്പര്‍...

Read More >>
#DavidWarner | വെടിക്കെട്ട് ബാറ്റിംഗുമായി ക്രിക്കറ്റ് ലോകത്തെ ശ്രദ്ധേയൻ; ഓസീസ് ഓപ്പണര്‍ ഡേവിഡ് വാർണർ വിരമിച്ചു

Jun 25, 2024 09:19 PM

#DavidWarner | വെടിക്കെട്ട് ബാറ്റിംഗുമായി ക്രിക്കറ്റ് ലോകത്തെ ശ്രദ്ധേയൻ; ഓസീസ് ഓപ്പണര്‍ ഡേവിഡ് വാർണർ വിരമിച്ചു

സെമി കാണാതെ ലോകകപ്പില്‍ നിന്ന് ഓസീസ് മടങ്ങിയതോടെ ഈ ടൂര്‍ണമെന്‍റില്‍ രണ്ട് മത്സരങ്ങള്‍ കൂടി കളിക്കാമെന്ന വാര്‍ണറുടെ പ്രതീക്ഷയ്ക്കും...

Read More >>
#T20WorldCup2024 | അഫ്ഗാന് ചരിത്ര വിജയം; ബംഗ്ലാദേശിനെ എട്ട് റൺസിന് തകർത്ത് സെമിയിൽ, ഓസീസ് പുറത്ത്

Jun 25, 2024 11:05 AM

#T20WorldCup2024 | അഫ്ഗാന് ചരിത്ര വിജയം; ബംഗ്ലാദേശിനെ എട്ട് റൺസിന് തകർത്ത് സെമിയിൽ, ഓസീസ് പുറത്ത്

സെമിയില്‍ ദക്ഷിണാഫ്രിക്കയാണ്, അഫ്ഗാനിസ്ഥാന്റെ എതിരാളി. 116 റണ്‍സ് വിജയലക്ഷ്യാണ് അഫ്ഗാന്‍ മുന്നോട്ടു...

Read More >>
#BajrangPoonia | ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകിയില്ല; ബജ്‌റംഗ് പൂനിയയ്ക്ക് വീണ്ടും സസ്‌പെൻഷൻ

Jun 23, 2024 03:07 PM

#BajrangPoonia | ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകിയില്ല; ബജ്‌റംഗ് പൂനിയയ്ക്ക് വീണ്ടും സസ്‌പെൻഷൻ

സസ്പെൻഷൻ ചെയ്തുള്ള അറിയിപ്പ് താരത്തിനു ലഭിച്ചതായി ബജ്റംഗിന്റെ അഭിഭാഷകൻ...

Read More >>
#T20WorldCup2024 | ടി20 ലോകകപ്പ് ചരിത്രത്തിലാദ്യം, മറ്റൊരു ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ ഹാട്രിക്കുമായി പാറ്റ് കമിന്‍സ്

Jun 23, 2024 10:23 AM

#T20WorldCup2024 | ടി20 ലോകകപ്പ് ചരിത്രത്തിലാദ്യം, മറ്റൊരു ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ ഹാട്രിക്കുമായി പാറ്റ് കമിന്‍സ്

ഹാട്രിക്ക് നേടിയപ്പോള്‍ ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറായ കമിന്‍സ് ഇന്നത്തെ നേട്ടത്തോടെ മറ്റൊരു...

Read More >>
Top Stories