#-jainraj | 'സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമില്ല, മനുവിനെതിരെ നിയമനടപടി സ്വീകരിക്കും'; ആരോപണങ്ങൾ തള്ളി ജെയിൻ രാജ്

#-jainraj | 'സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമില്ല, മനുവിനെതിരെ നിയമനടപടി സ്വീകരിക്കും'; ആരോപണങ്ങൾ തള്ളി ജെയിൻ രാജ്
Jun 27, 2024 09:11 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണങ്ങൾ തള്ളി പി ജയരാജന്റെ മകൻ ജെയിൻ രാജ്.

സ്വർണം പൊട്ടിക്കൽ സംഘവുമായി തനിക്ക് ബന്ധമില്ലെന്ന് ജെയിൻ രാജ് പറഞ്ഞു. മനുവിനെതിരെ നിയമനടപടി സ്വീകരിക്കും. ഈ വിഷയത്തിൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിനില്ലെന്നും  ജെയിൻ രാജ് പ്രതികരിച്ചു. പി ജയരാജനും മകനുമെതിരെ ആരോപണവുമായി മനു തോമസ് രം​ഗത്തെത്തിയിരുന്നു.

പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. പി ജയരാജന്‍റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്‍റെ കോര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു.

ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് പ്രതികരിച്ചു. പി ജയരാജനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല.

താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു.

ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മനു പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി നടപടി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ഫാന്‍സിന് വേണ്ടിയാണ് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പി ജയരാജന്‍റെ പ്രതികരണം പാര്‍ട്ടി തീരുമാനമല്ലെന്നും മനു തോമസ് കൂട്ടിച്ചേര്‍ത്തു.

#No #connection #gold #panning #gang #legal #action #taken #against #Manu #JainRaj #denied #allegations

Next TV

Related Stories
#BJP |സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി

Jun 30, 2024 11:57 AM

#BJP |സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിൽ കൃഷ്ണദാസ് മത്സരിച്ചേക്കും. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചുമതല എംടി രമേശിന്...

Read More >>
#tpcase | ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്തു

Jun 30, 2024 11:11 AM

#tpcase | ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്തു

ഇവരില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്ന് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് എസിപിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം...

Read More >>
#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Jun 30, 2024 10:42 AM

#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

അത് പടർന്നു 400ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം...

Read More >>
#deepumurder |  ദീപുവിന്റെ കൊലപാതകം: സുനില്‍കുമാറിനെ കണ്ടെത്താനായില്ല, ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ റിമാന്‍ഡിൽ

Jun 30, 2024 10:38 AM

#deepumurder | ദീപുവിന്റെ കൊലപാതകം: സുനില്‍കുമാറിനെ കണ്ടെത്താനായില്ല, ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ റിമാന്‍ഡിൽ

കാര്‍ ഉപേക്ഷിച്ചശേഷം മറ്റേതെങ്കിലും വാഹനത്തില്‍ ഈയാള്‍ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍...

Read More >>
Top Stories










Entertainment News