#ObsceneMessage | തനിക്ക് അശ്ലീല മെസേജ് അയച്ചത് യുവാവിന്റെ വീട്ടില്‍ച്ചെന്ന് പറഞ്ഞു; പ്രതികാരമായി പെണ്‍കുട്ടിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്

#ObsceneMessage | തനിക്ക് അശ്ലീല മെസേജ് അയച്ചത് യുവാവിന്റെ വീട്ടില്‍ച്ചെന്ന് പറഞ്ഞു; പ്രതികാരമായി പെണ്‍കുട്ടിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്
Jun 27, 2024 10:54 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) സമൂഹമാധ്യമത്തില്‍ അശ്ലീല സന്ദേശം അയച്ച വിവരം വീട്ടില്‍ പറഞ്ഞതിന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതായി പരാതി.

വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരുക്കേറ്റു. കോഴിക്കോട് പുത്തൂര്‍ സ്വദേശി മിര്‍ഷാദിനെതിരെ കൊടുവള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ഈ മാസം 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പ്രതി പരാതിക്കാരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഒരു അശ്ലീല സന്ദേശം അയയ്ക്കുകയും വിദ്യാര്‍ത്ഥിനി അത് പ്രതിയുടെ വീട്ടുകാരോട് പറയുകയും ചെയ്തു.

ഇതിന് പ്രതികാരമായാണ് പൊയില്‍ക്കടവ് ഗ്രൗണ്ടിന് സമീപത്തുവച്ച് പ്രതി പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഇയാള്‍ യുവതിയെ അശ്ലീലം പറയുകയും പെണ്‍കുട്ടിയുടെ കണ്ണില്‍ കുത്തുകയുമായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഈ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.

#young #man #house #who #sent #obscenemessages #young #stabbed #girl #Revenge

Next TV

Related Stories
#tpcase | ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്തു

Jun 30, 2024 11:11 AM

#tpcase | ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്തു

ഇവരില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്ന് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് എസിപിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം...

Read More >>
#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Jun 30, 2024 10:42 AM

#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

അത് പടർന്നു 400ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം...

Read More >>
#deepumurder |  ദീപുവിന്റെ കൊലപാതകം: സുനില്‍കുമാറിനെ കണ്ടെത്താനായില്ല, ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ റിമാന്‍ഡിൽ

Jun 30, 2024 10:38 AM

#deepumurder | ദീപുവിന്റെ കൊലപാതകം: സുനില്‍കുമാറിനെ കണ്ടെത്താനായില്ല, ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ റിമാന്‍ഡിൽ

കാര്‍ ഉപേക്ഷിച്ചശേഷം മറ്റേതെങ്കിലും വാഹനത്തില്‍ ഈയാള്‍ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍...

Read More >>
#cherianphilip |കാഫിര്‍ പ്രയോഗ ഉപജ്ഞാതാവ് ഒരു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകന്‍ -  ചെറിയാന്‍ ഫിലിപ്പ്

Jun 30, 2024 10:35 AM

#cherianphilip |കാഫിര്‍ പ്രയോഗ ഉപജ്ഞാതാവ് ഒരു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകന്‍ - ചെറിയാന്‍ ഫിലിപ്പ്

പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ പലതും ക്വട്ടേഷന്‍...

Read More >>
Top Stories

Entertainment News