#arrest | കാറിൽ കോടികളുടെ ലഹരിമരുന്നു കടത്ത്; നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ട് പേര്‍ പിടിയിൽ

#arrest | കാറിൽ കോടികളുടെ ലഹരിമരുന്നു കടത്ത്; നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ട് പേര്‍ പിടിയിൽ
Jun 1, 2024 10:23 PM | By VIPIN P V

കൊച്ചി: (truevisionnews.com) തൃപ്പൂണിത്തുറയിൽ കാറിൽ കടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടു പേർ പിടിയിൽ.

ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്.

ഒരാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കോട്ടയം സ്വദേശി ഇജാസാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. ഇജാസാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് പിടിയിലായവർ നൽകിയിരിക്കുന്നു മൊഴി.

ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് കരിങ്ങാച്ചിറയിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്.

പൊലീസ് കൈകാണിച്ചെങ്കിലും സംഘം കാർ നിർത്താതെ പാഞ്ഞു. പിന്നാലെ പൊലീസും. ഇരുമ്പനത്ത് എത്തിയോടെ പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നടത്തിയ നീക്കം ലഹരിസംഘത്തിന് വിനയായി.

കാർ ഷോറൂമിലേക്കാണ് ലഹരിസംഘം വാഹനം ഓടിച്ചുകയറ്റിയത്. വഴിയടഞ്ഞതോടെ ഓടിരക്ഷപെടാൻ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടി.

കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി. ബെംഗളൂരുവിൽ നിന്നാണ് ലഹരിമാരുന്നെത്തിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൊച്ചിയിലെ ലഹരിമാഫിയക്കായി വർഷയാണ് ബെംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്തിയതെന്നാണ് പൊലീസിൽനിന്നു ലഭിക്കുന്ന സൂചനകൾ.

ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ വർഷ ശനിയാഴ്ച രാവിലെയാണ് കോട്ടയത്ത്‌ എത്തിയത്. ഇവിടെനിന്നു തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരിമരുന്ന് കൈമാറാൻ വരുന്നതിനിടെയാണ് പിടിയിലായത്.

സംഘത്തിലെ കൂടുതൽ പേരെ കുറിച്ചുള്ള സൂചനകളും പൊലീസിന് ലഭിച്ചു.

നേരത്തെയും സംഘം സമാനമായ രീതിയിൽ കൊച്ചിയിലേക്ക് ലഹരികടത്തിയിട്ടുണ്ടെന്നാണ് ഹിൽപാലസ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

#Drug #trafficking #worth #crores #car; #Two #people, #including #nursing #student, #arrested

Next TV

Related Stories
#ArjunAyanki | 'വീണ്ടും ക്രിമിനലാക്കരുത്, ഏത് സ്വർണംപൊട്ടിക്കലിനും ഞാനാണോ ഉത്തരവാദി'; ബന്ധം നിഷേധിച്ച് അർജുൻ ആയങ്കി

Jun 30, 2024 05:50 PM

#ArjunAyanki | 'വീണ്ടും ക്രിമിനലാക്കരുത്, ഏത് സ്വർണംപൊട്ടിക്കലിനും ഞാനാണോ ഉത്തരവാദി'; ബന്ധം നിഷേധിച്ച് അർജുൻ ആയങ്കി

തനിക്ക് ഒരു അറിവുമില്ലാത്ത ഇക്കാര്യം വാര്‍ത്തയിലൂടെയാണ് താന്‍ കാണുന്നതെന്നും അര്‍ജുന്‍ ആയങ്കി...

Read More >>
#bodyfound  |  വയനാട്ടിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

Jun 30, 2024 05:17 PM

#bodyfound | വയനാട്ടിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

ഇന്നു രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം...

Read More >>
#ammathottil |അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി മധുര 'കനി'

Jun 30, 2024 05:16 PM

#ammathottil |അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി മധുര 'കനി'

പുതിയ അതിഥിയ്ക്ക് കനി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി വാര്‍ത്താകുറിപ്പിൽ...

Read More >>
#blast | റോഡരികിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ

Jun 30, 2024 05:12 PM

#blast | റോഡരികിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ

സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

Read More >>
#Vsivankutty | 'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

Jun 30, 2024 04:55 PM

#Vsivankutty | 'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക...

Read More >>
#founddead | തലശ്ശേരിയിൽ ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Jun 30, 2024 04:31 PM

#founddead | തലശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പരിസരവാസികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്....

Read More >>
Top Stories