#ammathottil |അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി മധുര 'കനി'

#ammathottil |അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി മധുര 'കനി'
Jun 30, 2024 05:16 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെള്ളിയാഴ്ച പുതിയ അതിഥി കൂടിയെത്തി.

വെളുപ്പിന് രാവിലെ മൂന്നരയോടുകൂടിയാണ് 10 ദിവസം പ്രായമുള്ള പെൺകുഞ്ഞ് കൂടി അഥിതിയായി എത്തിയത്. പുതിയ അതിഥിയ്ക്ക് കനി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി വാര്‍ത്താകുറിപ്പിൽ അറിയിച്ചു.

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഇതുവരെയായി 605 കുട്ടികളാണ് പൊറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു.

പൂർണ്ണ ആരോഗ്യവതിയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്. ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് 2023 മെയ്‌ മുതൽ അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 19-മത്തെ കുട്ടിയും 8 മത്തെ പെൺകുഞ്ഞുമാണ്.

ഈ മാസം മാത്രം 5 കുഞ്ഞുങ്ങളാണ് അമ്മ തൊട്ടിൽ മുഖാന്തിരം സമിതിയുടെ പരിചരണത്തിനായി എത്തിയത്. അതിൽ മൂന്നും പെൺകരുത്തുകളാണ്.

2024 വർഷത്തിൽ ഇതുവരെയായി 28 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്.

പുതിയ ഭരണസമിതി വന്നതിനു ശേഷം 86 പേരും. കുട്ടികളുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജിഎൽ അരുൺഗോപി അറിയിച്ചു.

#Madurai #Kani #new #guest #Ammathottil

Next TV

Related Stories
#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

Jul 2, 2024 03:44 PM

#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപങ്ങൾക്കും സി.എം.ആർ.എൽ പണം നൽകിയതെന്നും...

Read More >>
#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

Jul 2, 2024 03:34 PM

#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

ഇരുപതോളം പേർ ജോലി ചെയ്യുന്ന ബുക്ക് ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. തെരുവുനായ്ക്കൾ കയറുകയും മഴക്കാലത്ത് ചോർന്നൊലിക്കുകയും...

Read More >>
#accident | പാനൂരിൽ യാത്രക്കാർ കയറും മുമ്പെ ബെല്ലടിച്ചു; ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

Jul 2, 2024 03:17 PM

#accident | പാനൂരിൽ യാത്രക്കാർ കയറും മുമ്പെ ബെല്ലടിച്ചു; ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

രാവിലെ സ്കൂളിലേക്കുള്ള യാത്രക്കിടെ പാനൂർ - തലശേരി റൂട്ടിലോടുന്ന പ്രിൻസ് ബസാണ് അപകടം...

Read More >>
#missingcase | 'അവളെപ്പോലെ കൊല്ലും' വഴിത്തിരിവായി ഊമക്കത്ത്; മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ചു, ഭര്‍ത്തൃവീട്ടില്‍ പരിശോധന

Jul 2, 2024 03:08 PM

#missingcase | 'അവളെപ്പോലെ കൊല്ലും' വഴിത്തിരിവായി ഊമക്കത്ത്; മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ചു, ഭര്‍ത്തൃവീട്ടില്‍ പരിശോധന

അനിലിന്റെ ഭാര്യ കലയെയാണ് വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതായി...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, എതിരെ വന്ന യാത്രക്കാര്‍ ബഹളം വെച്ച് ബസ് നിര്‍ത്തിച്ചു

Jul 2, 2024 03:02 PM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, എതിരെ വന്ന യാത്രക്കാര്‍ ബഹളം വെച്ച് ബസ് നിര്‍ത്തിച്ചു

ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപത്തെ കടകളില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന്...

Read More >>
Top Stories