Jun 30, 2024 05:50 PM

കണ്ണൂര്‍: ( www.truevisionnews.com  ) സി.പി.എം. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിനിടയായ സ്വര്‍ണം പൊട്ടിക്കല്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് അര്‍ജുന്‍ ആയങ്കി. ഒരുബന്ധവുമില്ലാത്ത കാര്യത്തില്‍ അര്‍ജുന്‍ ആയങ്കിയുടെ പേരുംകൂടെ ഇരിക്കട്ടെ എന്നരീതിയിലാണ് തന്റെ പേരും കൊടുത്തിരിക്കുന്നത്.

തനിക്ക് ഒരു അറിവുമില്ലാത്ത ഇക്കാര്യം വാര്‍ത്തയിലൂടെയാണ് താന്‍ കാണുന്നതെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു.

''ഇങ്ങനെയുള്ള വിഷയങ്ങളുണ്ടായപ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് ആരെയും പേടിച്ചിട്ടല്ല. വീണ്ടും വീണ്ടും വാര്‍ത്തകളില്‍ വരേണ്ട എന്ന് വിചാരിച്ചിട്ടാണ്.

ഒരുബന്ധവുമില്ലാത്ത കാര്യത്തില്‍ അര്‍ജുന്‍ ആയങ്കിയുടെ പേരുംകൂടെ ഇരിക്കട്ടെ എന്നരീതിയിലാണ് എന്റെ പേരും കൊടുത്തിരിക്കുന്നത്. എനിക്ക് ഒരു അറിവുമില്ലാത്ത കാര്യം വാര്‍ത്തയിലാണ് ഞാന്‍ കാണുന്നത്.

നാട്ടില്‍ ഏത് സ്വര്‍ണം പൊട്ടിക്കലുണ്ടായാലും അതിന്റെ ഉത്തരവാദി അര്‍ജുന്‍ ആയങ്കിയാണോ? അര്‍ജുന്‍ ആയങ്കിക്ക് മാറിസഞ്ചരിക്കാനുള്ള അവകാശമല്ലേ നിഷേധിക്കുന്നത്.

എല്ലാം മതിയാക്കി മറ്റൊരു ജീവിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു വാര്‍ത്തയില്‍ നമ്മളെയും ഭാഗഭാക്കാക്കി എന്താണ് ചെയ്യുന്നതെന്നും അർജുൻ ആയങ്കി ചോദിച്ചു.

'മുന്‍പ് എനിക്ക് പല കേസുകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് മരിക്കുന്നതുവരെ എല്ലാ വിഷയത്തിലും ഞാന്‍ ഉണ്ടാകുമോ. ഇത്രയും വിഷങ്ങളുണ്ടായിട്ടും പ്രതികരിക്കാത്തത് വീണ്ടും ഒരു ന്യൂസ് കണ്ടന്റ് ആവണ്ട എന്നുവെച്ചിട്ടാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത വിഷയത്തിലാണ് ഇപ്പോള്‍ എന്റെ പേരും നല്‍കിയിരിക്കുന്നത്.

ഞാന്‍ അനുഭവിക്കുന്ന മാനസികപ്രയാസത്തിന് ആരാണ് ഉത്തരവാദിത്വം പറയുക', അർജുൻ ആയങ്കി ചോദിച്ചു. '2021-ല്‍ സ്വര്‍ണക്കടത്തില്‍ ഞാന്‍ പ്രതിയായി ജയിലിലേക്ക് പോകുന്നതിന് മുമ്പ് പാര്‍ട്ടിയുമായി എനിക്ക് ഒരുബന്ധവുമില്ലെന്ന് പറഞ്ഞാണ് പോയത്. പാര്‍ട്ടിയുടെ ഒരുസഹായവും എനിക്ക് കിട്ടിയിട്ടില്ല. എന്റെ പേരിലുള്ള കേസുകളെല്ലാം ഏകദേശം തീര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇനി പുതിയ കേസുകളുണ്ടാക്കാന്‍ താത്പര്യപ്പെടുന്നില്ല. അതിനാലാണ് വീണ്ടും വീണ്ടും ക്രിമിനലാക്കരുതെന്ന് പറയുന്നത്. ഇതിലേക്ക് എന്നെ വലിച്ചിഴക്കരുത്. എന്റെ കേസുകള്‍ ഞാന്‍ കോടതിയില്‍ തീര്‍ത്തോളം. എന്നെ ആജീവനാന്ത കുറ്റവാളിയാക്കേണ്ട. ആവശ്യമില്ലാത്ത കാര്യത്തില്‍ പേര് വലിച്ചിഴച്ച് ഉപദ്രവിക്കരുത്', അര്‍ജുന്‍ ആയങ്കി പറഞ്ഞു.

സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സി.പി.എം. പെരിങ്ങോം എരമം സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം സജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. കഴിഞ്ഞ മേയ് മാസത്തില്‍ സജേഷ് അടക്കമുള്ള സംഘം പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണം പൊട്ടിക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ഇവരെ പിടികൂടിയിരുന്നു.

തുടര്‍ന്ന് വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതോടെയാണ് സജേഷിനെതിരേ നടപടി സ്വീകരിച്ചത്. ഡി.വൈ.എഫ്.ഐ. എരമം സെന്‍ട്രല്‍ മേഖലാ കമ്മിറ്റിയംഗം കൂടിയാണ് സജേഷ്. സജേഷിന് അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു.

#Don't #recriminalise #am #I #responsible #any #gold #heist #ArjunAyanki #denied #relationship

Next TV

Top Stories