#founddead | തലശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

#founddead | തലശ്ശേരിയിൽ ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
Jun 30, 2024 04:31 PM | By Susmitha Surendran

തലശ്ശേരി:(truevisionnews.com)  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂ‌ൾ വിദ്യാർത്ഥിയാണ് .  ധർമ്മടം ഒഴയിൽ ഭാഗം ഷഹർബാൻ ഹൗസിൽ കോട്ടക്കണ്ടി ലിയാഖത്ത് - ഷഹറ ദമ്പതികളുടെ മകൻ കെ.കെ. ആദിലിനെ (14) യാണ് വീടിന് മുകളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ പെൺകുട്ടികൾ ധരിക്കുന്ന മിഡിയും ടോപ്പുമാണ് കാണപ്പെട്ടത്. മാതാവ് പുറത്തുപോയ സമയത്താണ് സംഭവം.

വീട്ടിൽ വല്യമ്മ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. കുളിക്കാനെന്നു പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയ ആദിലിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

പരിസരവാസികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്.  പിതാവ് ലിയാഖത്ത് ഗൾഫിലാണുള്ളത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷിബില സെറിൻ, സാഹിർ എന്നിവർ സഹോദരങ്ങളാണ്. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന സംശയമുയരുന്നുണ്ട്.

#student #found #hanging #his #bedroom #wearing #girl's #clothes.

Next TV

Related Stories
#mustering |പാചകവാതക കണക്‌‌ഷന് മസ്റ്ററിങ് നിർബന്ധമാക്കിയതറിഞ്ഞോ? സമയമുണ്ട്, പക്ഷേ മറക്കരുതേ

Jul 2, 2024 02:30 PM

#mustering |പാചകവാതക കണക്‌‌ഷന് മസ്റ്ററിങ് നിർബന്ധമാക്കിയതറിഞ്ഞോ? സമയമുണ്ട്, പക്ഷേ മറക്കരുതേ

പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിർബന്ധമായിരുന്നത്....

Read More >>
#sfi | കൊയിലാണ്ടി കോളേജ് പ്രിൻസിപ്പൽ മുൻപും മോശമായി പെരുമാറി, രണ്ട് കാലിൽ കോളേജിൽ കയറില്ല -എസ്എഫ്ഐ

Jul 2, 2024 02:14 PM

#sfi | കൊയിലാണ്ടി കോളേജ് പ്രിൻസിപ്പൽ മുൻപും മോശമായി പെരുമാറി, രണ്ട് കാലിൽ കോളേജിൽ കയറില്ല -എസ്എഫ്ഐ

ഇന്ന് കോളേജിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് എസ്എഫ്ഐ ആരോപണവുമായി രംഗത്ത്...

Read More >>
#pursefound | പേഴ്സ് നഷ്ടപ്പെട്ടു, വണ്ടിക്കൂലിക്കു പോലും പണമില്ല; ബസിൽ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് നൽകി ഡ്രൈവർ

Jul 2, 2024 01:59 PM

#pursefound | പേഴ്സ് നഷ്ടപ്പെട്ടു, വണ്ടിക്കൂലിക്കു പോലും പണമില്ല; ബസിൽ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് നൽകി ഡ്രൈവർ

തിങ്കളാഴ്ച ഉച്ചയ്ക്ക്‌ കൊട്ടാരക്കരയിൽനിന്ന്‌ കരുനാഗപ്പള്ളിക്കു പോയ ബസിൽ ഷീല യാത്ര ചെയ്തിരുന്നു....

Read More >>
#missingcase | കലയെ കാണാതായിട്ട് 15 വര്‍ഷം, രണ്ട് മാസം മുൻപ് രഹസ്യ വിവരം, കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; നാലുപേര്‍ കസ്റ്റഡിയിൽ

Jul 2, 2024 01:41 PM

#missingcase | കലയെ കാണാതായിട്ട് 15 വര്‍ഷം, രണ്ട് മാസം മുൻപ് രഹസ്യ വിവരം, കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; നാലുപേര്‍ കസ്റ്റഡിയിൽ

പിടിയിലായവരെല്ലാം കൊല്ലപ്പെട്ടതായി കരുതുന്ന കലയുടെ ഭര്‍ത്താവിൻ്റെ സുഹൃത്തുക്കളും...

Read More >>
Top Stories