(truevisionnews.com)യാത്രകൾ ഇഷ്ടമുള്ളവർക്ക് ഒരു ദിവസത്തെ യാത്ര പോകാൻ പറ്റിയ സുന്ദരമായൊരിടമാണ് വയനാട്. വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ചെമ്പ്രകൊടുമുടി.
ഹൃദയഹാരിയായ ചെമ്പ്രമുടി ഒറ്റനോട്ടത്തിൽ ആരെയും ആകർഷണവലയത്തിലാക്കും. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് ഏതാണ്ട് 17 കിലോമീറ്റർ അകലെയായാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്.
പച്ചപുതച്ച പുൽമേടുകളും ജലസമൃദ്ധമായ ഹൃദയതടാകവും തേടി സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്. വയനാടന്‍ സൗന്ദര്യത്തിന്റെ മുഖ്യ ആകര്‍ഷകങ്ങളിലൊന്നായ ചെമ്പ്രപീക്ക് ചെറുസസ്യങ്ങളും കാട്ടുപൂക്കളും അടങ്ങുന്ന സംരക്ഷിത ജൈവമേഖലയാണ്.
സമുദ്രനിരപ്പില്‍ നിന്നും 6900 അടി ഉയരത്തിലാണ് ചെമ്പ്ര സ്ഥിതിചെയ്യുന്നത്. പശ്ചിമ ഘട്ടത്തിന്റെയും വയനാടിന്റെയും മധ്യഭാഗത്തായാണ് ഇത് നിലകൊള്ളുന്നത്.
ഈ കൊടുമുടിയെ ഏറ്റവും അധികം പ്രശസ്‌തിയിലേക്ക് നയിച്ചത് ഇവിടെയുള്ള ഹൃദയ തടാകം തന്നെയാണ്. ചെമ്പ്രയിലെ വാച്ച് ടവറിൽ നിന്ന് വീണ്ടും രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഹൃദയസരസ് എന്ന തടാകത്തിന് അടുത്തേക്ക്.
ഒറ്റനോട്ടത്തില്‍ സാധാരണ തടാകമായേ തോന്നൂ. എന്നാല്‍ മലയുടെ ഒരു കോണില്‍നിന്നു നോക്കിയാല്‍ ഈ തടാകത്തിന് ഹൃദയത്തിന്റെ ആകൃതിയാണ്.
കേരളത്തിൽ നിന്ന് മാത്രമല്ല അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ധാരാളം ടൂറിസ്‌റ്റുകൾ ഇവിടേക്ക് ഒഴുകി വരുന്നുണ്ട്. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ ഒരു കൊടുമുടിയാണിത്.
വിദേശ രാജ്യത്തെ അനുസ്‌മരിപ്പിക്കുന്ന വിധം പച്ചപ്പ് നിറഞ്ഞ പുൽത്തകിടിയോട് കൂടിയ ഈ പ്രദേശം അതിമനോഹരമായ കാഴ്‌ചാനുഭവം പ്രദാനം ചെയ്യുന്നതാണ്.
രാവിലെ ഏഴു മണി മുതല്‍ ടിക്കറ്റ് കൊടുക്കും. 200 പേരെയാണ് ഒരു ദിവസം പ്രവേശിപ്പിക്കുന്നത്. ടിക്കറ്റിന് 1770 രൂപയാണ് . ഈ ടിക്കറ്റില്‍ 5 പേര്‍ക്ക് വരെ പോകാം.
ചെറുമരങ്ങൾ തിങ്ങി നിറഞ്ഞ പാതയിലൂടെ വേണം മുകളിലേക്ക് കേറിപോകാൻ.കുറേ ദൂരം കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് തെരുവപ്പുല്ലുകള്‍ മാത്രമാകും. മലയുടെ മുകളിലെത്തിയാല്‍ ആകാശം തൊടുന്ന പ്രതീതിയാണ്.
ഓരോ കാഴ്ചകരന്റെയും മനസ്സിനെ തൊട്ടുതലോടൻ ഈ ചെമ്പ്ര കൊടുമുടിക്ക് സാധിക്കും.
#trip #Wayanad #Heart #Lake #chembra #peak