#Murder | ജോലിക്കിടെ വെള്ളം ആവശ്യപ്പെട്ടതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

#Murder | ജോലിക്കിടെ വെള്ളം ആവശ്യപ്പെട്ടതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
May 30, 2024 03:09 PM | By VIPIN P V

മുംബൈ: (truevisionnews.com) ജോലിക്കിടെ വെള്ളം ആവശ്യപ്പെട്ടതിന് യുവാവിനെ അരിവാൾ കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയതായി പരാതി.

മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 22 കാരനായ വഷിം ഷെയ്ഖ് മെഹബൂബ് ഖുറേഷിയാണ് കൊല്ലപ്പെട്ടത്.

കിന്നാവത്ത് സ്വദേശിയായ വഷിം നിർമാണത്തൊഴിലാളിയായിരുന്നു. വീടുപണിക്കിടെ വെള്ളം ആവശ്യപ്പെട്ടപ്പോൾ കൂടെ ജോലി ചെയ്യുന്ന ഉത്തം ഗണപത് ഭരണേ(52) എന്നയാൾ അരിവാളുകൊണ്ട് തലയിലും വയറിലും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.

വഷിമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റ ഇവരെ ചികിത്സയ്ക്കായി തെലങ്കാനയിലെ അദിലാബാദിലേക്ക് കൊണ്ടുപോയി.

കൊലപാതകത്തിൽ പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ കുടുംബം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സമരം നടത്തി.

യുവാവിന്റെ മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചായിരുന്നു പ്രതിഷേധം. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായിപൊലീസ് ഇൻസ്‌പെക്ടർ സുനിൽ ബിർള അറിയിച്ചു.

കുറ്റവാളിയെ സംരക്ഷിക്കില്ലെന്നും നീതി ഉറപ്പാക്കുമെന്ന് കുടുംബത്തിന് വാക്ക് നൽകുകയും ചെയ്തു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഉപജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

#young #man #hacked #death #asking #water #working

Next TV

Related Stories
വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

Jul 10, 2025 07:03 PM

വഴക്കിന്റെ ഒടുക്കം ജീവൻ ...! ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

ഗുവാഹത്തിയിൽ ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ്...

Read More >>
പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

Jul 10, 2025 03:53 PM

പിണങ്ങി പോയതിൽ പക.... ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി; ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്, ഇരുവരുടെയും നില ഗുരുതരം

ഭാര്യയെയും കാമുകനെയും വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്, ഇരുവരുടെയും നില...

Read More >>
യുവതിയുടെ മരണം ഉറപ്പാക്കി, പിന്നാലെ കുഞ്ഞിന് നേരെ തിരിഞ്ഞു; കരഞ്ഞ കുഞ്ഞിന്റെ വായില്‍ ടേപ്പ് ഒട്ടിച്ച ശേഷം കഴുത്തറുത്ത് കൊന്നു; ദാരുണം

Jul 10, 2025 03:23 PM

യുവതിയുടെ മരണം ഉറപ്പാക്കി, പിന്നാലെ കുഞ്ഞിന് നേരെ തിരിഞ്ഞു; കരഞ്ഞ കുഞ്ഞിന്റെ വായില്‍ ടേപ്പ് ഒട്ടിച്ച ശേഷം കഴുത്തറുത്ത് കൊന്നു; ദാരുണം

മുന്‍ പങ്കാളിക്ക് സുഹൃത്തുമായി അവിഹിത ബന്ധമെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്‍റെ കൂടുതല്‍ ക്രൂരത...

Read More >>
നോക്കീം കണ്ടും മതി... പൊതുവിടങ്ങളില്‍നിന്ന് സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Jul 10, 2025 01:31 PM

നോക്കീം കണ്ടും മതി... പൊതുവിടങ്ങളില്‍നിന്ന് സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ബെംഗളൂരുവില്‍ സമ്മതിമില്ലാതെ സ്ത്രീകളുടെ വീഡിയോകള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിച്ച യുവാവ്...

Read More >>
Top Stories

GCC News

//Truevisionall