#Bearmeat | കുടുംബ സംഗമത്തിൽ വിളമ്പിയത് കരടി ഇറച്ചി: വിരബാധയേറ്റ് ഗുരുതരാവസ്ഥയിലായി ആറ് പേർ

#Bearmeat | കുടുംബ സംഗമത്തിൽ വിളമ്പിയത് കരടി ഇറച്ചി: വിരബാധയേറ്റ് ഗുരുതരാവസ്ഥയിലായി ആറ് പേർ
May 29, 2024 01:32 PM | By VIPIN P V

സൌത്ത് ഡക്കോട്ട: (truevisionnews.com) വീട്ടുകാർ ഒത്തുകൂടിയപ്പോൾ കഴിച്ചത് കരടിയിറച്ചി, ആറ് പേർ ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ സൌത്ത് ഡക്കോട്ടയിലാണ് സംഭവം.

കുടുംബാംഗങ്ങൾ ഒത്തുകൂടിയപ്പോൾ ആഘോഷത്തിന് നിറം പകരാനായി വിളമ്പിയ കരടി ഇറിച്ചിയാണ് കുടുംബത്തിലെ ആറ് പേരെ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുന്നത്.

ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന കരടി ഇറച്ചിയാണ് പരിപാടിക്കിടെ വിളമ്പിയത്. അപൂർവ്വമായി കാണുന്ന നാടവിരബാധയാണ് കുടുംബാംഗങ്ങൾക്ക് സംഭവിച്ചത്.

ഇറച്ചി കഴിക്കാതെ ഇതിനൊപ്പമുണ്ടായിരുന്ന പച്ചക്കറികൾ മാത്രം കഴിച്ച രണ്ട് പേരും ആശുപത്രിയിലായിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

ട്രിച്ചിനെല്ലാ സ്പൈറൽസ് എന്ന നാടവിരയാണ് ഇറച്ചിയിലൂടെ മനുഷ്യ ശരീരത്തിലെത്തിയത്.

പാകം ചെയ്യാത്ത പന്നിയിറച്ചിയിൽ സാധാരണമായി കാണുന്ന ഈ വിര രോഗ പ്രതിരോധ ശേഷിയെ സാരമായി ബാധിക്കുന്നവയാണ്.

ഛർദ്ദി, വയറിളക്കം, തല കറക്കം എന്നിവയാണ് ഈ വിരബാധയുടെ ലക്ഷണം. വിരയുള്ള ഭക്ഷണം കഴിച്ചാൽ പത്ത് ദിവസത്തോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും മനുഷ്യ ശരീരം എത്തുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.

ഹൃദയം, വൃക്ക എന്നിവ വിരബാധയേ തുടർന്ന് തകരാറിലാവും. അമേരിക്കയിൽ വളരെ വിരളമായാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കണക്കുകൾ അനുസരിച്ച് 2016നും 2022 നും ഇടയിൽ 35 കേസുകൾ മാത്രമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മിനസോട്ട സ്വദേശിയായ 29കാരനാണ് നിലവിലെ കേസിൽ കടുത്ത പനിയുമായി ചികിത്സ തേടിയത്.

ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങൾ സൌത്ത് ഡകോട്ട, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചികിത്സ തേടിയത്.

രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫാമിലി റീ യൂണിയനിലെ കരടി ഇറച്ചിയാണ് വില്ലനായതെന്ന് വ്യക്തമായത്.

കാനഡയിൽ നിന്ന് കിട്ടിയ കരടി ഇറച്ചി കുടുംബാംഗങ്ങളിലൊരാൾ പരിപാടിക്ക് കൊണ്ടുവരികയായിരുന്നു

ഇവരിൽ നിന്ന് ഇറച്ചിയുടെ ശേഷിക്കുന്ന സാംപിുകൾ സിഡിസി പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വേട്ടയാടി കിട്ടിയ മൃഗങ്ങളുടെ ഇറച്ചി 165 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്യണമെന്ന് സിഡിസി നിർദ്ദേശം നൽകിയിട്ടുണ്ട്.

#Bearmeat #served #family #reunion: #Six #people #seriously #infected #worms

Next TV

Related Stories
#shooting | സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

Sep 5, 2024 06:51 AM

#shooting | സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു, 14കാരനായ വിദ്യാര്‍ത്ഥി കസ്റ്റഡിയിൽ

കൊല്ലപ്പെട്ടവരിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങൾ അധികൃതർ...

Read More >>
#rapecase | മയക്കുമരുന്ന് നൽകി ബോധം കെടുത്തി; ഭാര്യയെ അജ്ഞാതരെ ഉപയോഗിച്ച് ബലാത്സംഗം, ഭർത്താവിനെതിരെ വിചാരണ തുടങ്ങി

Sep 4, 2024 02:21 PM

#rapecase | മയക്കുമരുന്ന് നൽകി ബോധം കെടുത്തി; ഭാര്യയെ അജ്ഞാതരെ ഉപയോഗിച്ച് ബലാത്സംഗം, ഭർത്താവിനെതിരെ വിചാരണ തുടങ്ങി

അവിഗ്നോൻ പ്രവിശ്യയിൽ നിന്ന് 33 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു പീഡനം...

Read More >>
#accident | ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചു കയറി; വിദ്യാർത്ഥികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം

Sep 3, 2024 03:29 PM

#accident | ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചു കയറി; വിദ്യാർത്ഥികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം

ഈ വര്‍ഷം ജൂലൈയില്‍ ചാംഷ നഗരത്തില്‍ കുട്ടികളുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് എട്ടുപേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേൽക്കുകയും...

Read More >>
#rape | ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത്‌ ഭർത്താവ്; പിന്നാലെ കണ്ടെത്തിയത് നിരവധി വീഡിയോകൾ

Sep 3, 2024 01:38 PM

#rape | ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത്‌ ഭർത്താവ്; പിന്നാലെ കണ്ടെത്തിയത് നിരവധി വീഡിയോകൾ

കേസില്‍ പ്രതിയായഡൊമിനിക് എന്നയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശചെയ്തുവെന്നാണ് പോലീസ്...

Read More >>
#ACCIDENT | ബ​സ് അപകടം, ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ ഏഴ്  പേ​ർക്ക് ദാരുണാന്ത്യം

Sep 1, 2024 10:29 AM

#ACCIDENT | ബ​സ് അപകടം, ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ ഏഴ് പേ​ർക്ക് ദാരുണാന്ത്യം

മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ ഗ്വാ​ട്ടി​മാ​ല​യി​ൽ നി​ന്നു​ള്ള രണ്ട് സഹോദരങ്ങളാണ്....

Read More >>
#accident | വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Aug 26, 2024 04:32 PM

#accident | വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി...

Read More >>
Top Stories