#ACCIDENT | ബ​സ് അപകടം, ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ ഏഴ് പേ​ർക്ക് ദാരുണാന്ത്യം

#ACCIDENT | ബ​സ് അപകടം, ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ ഏഴ്  പേ​ർക്ക് ദാരുണാന്ത്യം
Sep 1, 2024 10:29 AM | By Susmitha Surendran

വാ​ഷിം​ഗ്ട​ൺ: (truevisionnews.com) ബ​സ് അ​പ​ക​ട​ത്തി​ൽ ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ ഏഴ് പേർ മരിച്ചു . 47 പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ആറു പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. മി​സി​സി​പ്പി​യി​ലെ വാ​റ​ൻ കൗ​ണ്ടി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ മ​റ്റ് യാ​ത്ര​ക്കാ​ർ വിവിധ ആ​ശു​പ​ത്രി​കളി​ൽ‌ ചി​കി​ത്സ​യി​ലാ​ണ്.

മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ ഗ്വാ​ട്ടി​മാ​ല​യി​ൽ നി​ന്നു​ള്ള രണ്ട് സഹോദരങ്ങളാണ്. ആ​റ് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും 16 വ​യ​സു​ള്ള സഹോദരിയുമാണ് ഗ്വാ​ട്ടി​മാ​ല​യി​ൽ നിന്നും അപകടത്തിൽ മരിച്ചവരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മി​സി​സി​പ്പി ഹൈ​വേ പ​ട്രോ​ൾ സം​ഘം അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

#Bus #accident #kills #seven #including #six #year #old #boy

Next TV

Related Stories
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories