#rape | ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത്‌ ഭർത്താവ്; പിന്നാലെ കണ്ടെത്തിയത് നിരവധി വീഡിയോകൾ

#rape | ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത്‌ ഭർത്താവ്; പിന്നാലെ കണ്ടെത്തിയത് നിരവധി വീഡിയോകൾ
Sep 3, 2024 01:38 PM | By Athira V

പാരീസ്: ( www.truevisionnews.com  ) സ്ത്രീകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 71-കാരന് പിന്നാലെയുള്ള അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

കേസില്‍ പ്രതിയായഡൊമിനിക് എന്നയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ ഒത്താശചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍.

ഇതിനായി ആളുകളെ കണ്ടെത്തുന്നതും പ്രതി തന്നെയാണ്. ഇത്തരത്തില്‍ നിരവധിപേര്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. പ്രതിയുടെ പക്കലില്‍ നിന്ന് ഭാര്യയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഭാര്യയെ മയക്കുമരുന്ന് കുത്തിവെച്ച് ബോധരഹിതയാക്കിയാണ് പ്രതി മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നത്. 72-ഓളം പേര്‍ ഇത്തരത്തില്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും അതില്‍ 51-പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ ആളുകളെ കണ്ടെത്തുന്നത്. അവരോടൊപ്പം ബലാത്സംഗം ചെയ്യാനായി ഇയാളും ഒപ്പം ചേരും.

ഇത് വീഡിയോയെടുക്കുകയും മറ്റുള്ളവരെ കൃത്യത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നാണ് പ്രോസിക്യൂഷന്റെ വാദം. പത്ത് വര്‍ഷമായി പ്രതി ഇത് തുടരുകയാണ്.

ഒരു ഷോപ്പിങ് മാളില്‍വെച്ച് മൂന്ന് സ്ത്രീകളുടെ ചിത്രമെടുക്കുന്നതിനിടയിലാണ് ഇയാള്‍ പിടിക്കപ്പെടുന്നത്. പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പോലീസ് ഇയാളുടെ ക്രൂരതകൾ കണ്ടെത്തിയത്.

ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിന് ആളുകളെ കണ്ടെത്തുന്നതിനായി ഉപയോഗിച്ചുവന്ന വെബ്‌സൈറ്റും ബന്ധപ്പെട്ട ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 26-മുതല്‍ 74-വയസുവരെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. കേസില്‍ വിചാരണ തുടരുകയാണ്.


#Husband #conspired #rape #his #wife #by #others #Many #videos #were #found #afterwards

Next TV

Related Stories
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories