#Rain | വേനൽമഴയുടെ കുറവ് തീർത്ത് മെയ് മാസം; പെയ്തത് 66 ശതമാനം അധികം മഴ

#Rain | വേനൽമഴയുടെ കുറവ് തീർത്ത് മെയ് മാസം; പെയ്തത് 66 ശതമാനം അധികം മഴ
May 23, 2024 04:17 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മെയ് മാസത്തിൽ പെയ്ത കനത്ത മഴ വേനൽമഴയിൽ ഇതുവരെയുണ്ടായ കുറവ് നികത്തിയെന്ന് കണക്കുകൾ.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴയിൽ ​ഗണ്യമായ കുറവുണ്ടായിരുന്നു. വരൾച്ചാസമാനമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോയതത്.

റെക്കോർഡ് താപനിലയും രേഖപ്പെടുത്തി. എന്നാൽ, മെയ് ആദ്യ ആഴ്ചക്ക് ശേഷം കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്ത് കൊണ്ടിരിക്കുന്നത്.

മാർച്ച്‌ 1 മുതൽ മെയ്‌ 22 വരെയുള്ള കണക്ക് പ്രകാരം 273 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്തു സംസ്ഥാനത്തു ഇതുവരെ 272.9 മി.മീ മഴ ലഭിച്ചു.

ഇതിൽ 90 ശതമാനത്തിലേറെ മെയ് മാസത്താണ് പെയ്തത്. ഏപ്രിൽ അവസാനിക്കുമ്പോൾ 62 ശതമാനമായിരുന്നു മഴക്കുറവ്. തിരുവനന്തപുരം, പാലക്കാട്‌, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.

എന്നാൽ ഇടുക്കി ജില്ലയിൽ ലഭിക്കേണ്ട മഴയിൽ 34 ശതമാനം കുറവുണ്ടായി. പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽസീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു.

മെയ്‌ മാസത്തിൽ ഇതുവരെ 220.3 മി.മീ മഴ ലഭിച്ചു. 66 ശതമാനം അധികമഴയാണ് മെയിൽ ലഭിച്ചത്. തിരുവനന്തപുരം (325 mm), പത്തനംതിട്ട ( 294 mm) ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

#May #makes #Lack #summer #rain; #percent #more #rain #fell

Next TV

Related Stories
നിമിഷയ്ക്കായി....ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

Jul 15, 2025 12:32 PM

നിമിഷയ്ക്കായി....ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍....

Read More >>
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

Jul 15, 2025 12:14 PM

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി....

Read More >>
സമഗ്ര സംഭാവന; വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്

Jul 15, 2025 12:11 PM

സമഗ്ര സംഭാവന; വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്

വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ്...

Read More >>
പറമ്പിൽ കുഴിച്ചിട്ട നിലയിൽ 39 ലക്ഷം, കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ

Jul 15, 2025 11:16 AM

പറമ്പിൽ കുഴിച്ചിട്ട നിലയിൽ 39 ലക്ഷം, കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ

കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ....

Read More >>
സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’ - മന്ത്രി വി ശിവൻകുട്ടി

Jul 15, 2025 10:50 AM

സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’ - മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
Top Stories

//Truevisionall