#arrest | 17-കാരിയായ മകളെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടിയിട്ട് പത്ത് മാസം; അമ്മ അറസ്റ്റില്‍

#arrest | 17-കാരിയായ മകളെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടിയിട്ട് പത്ത് മാസം; അമ്മ അറസ്റ്റില്‍
Jun 23, 2024 09:09 PM | By VIPIN P V

(truevisionnews.com) ഹരിയാനയിലെ ഫരീദാബാദില്‍ മകളെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടി അമ്മ. 17കാരിയായ പര്‍വീണിനെയാണ് സ്വന്തം അമ്മയായ അനിതാ ബീഗം വീടിനുള്ളില്‍ കുഴിച്ചുമൂടിയത്.

പര്‍വീണിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷിച്ചപ്പോഴാണ് ഈ വിവരം പുറത്ത് വന്നത്.

അനിതയും ഭര്‍ത്താവും പിരിഞ്ഞു താമസിക്കുകയാണ്. മകളെ കുറിച്ച് സൗദി അറേബ്യയിലുള്ള പിതാവിന് ഒരു വിവരവും ലഭിക്കാതെ വന്നതോടെ ഇമെയില്‍ വഴി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

എന്നാല്‍ മകളെ താന്‍ കൊലപ്പെടുത്തിയതല്ലെന്നും അവള്‍ ആത്മഹത്യ ചെയ്തതാണെന്നുമാണ് അനിതയുടെ മൊഴി.

മറ്റൊരാളുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി, അയാള്‍ക്കൊപ്പം പോകാനുള്ള തീരുമാനത്തിലായിരുന്നു. ഇതറിഞ്ഞതോടെ അവളെ വീട്ടില്‍ പൂട്ടിയിട്ടു. ഉറങ്ങാന്‍ കിടന്നു.

പിറ്റേ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ മകളെ കണ്ടെത്തി. കുടുംബത്തിന് അപമാനമുണ്ടാകുമെന്ന ഭയത്തില്‍ വീടിനുള്ളില്‍ തന്നെ മറവു ചെയ്തു.

മറ്റ് രണ്ട് പേരുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തത് എന്നാണ് അനിത പൊലീസിന് നല്‍കിയ മൊഴി.

അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായ ശേഷം കൂടുതല്‍ അന്വേഷണം നടത്താമെന്ന തീരുമാനത്തിലാണ് പൊലീസ്.

#Ten #months #year #old #daughter #buried #house #Mother #arrested

Next TV

Related Stories
#accident | നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി അപകടം;  രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

Jun 28, 2024 10:10 AM

#accident | നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി അപകടം; രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക്...

Read More >>
#heavyrain | ഡല്‍ഹിയിൽ കനത്ത മഴ; നഗരം വെള്ളത്തിൽ, വാഹനഗതാഗതം സ്തംഭിച്ചു

Jun 28, 2024 09:18 AM

#heavyrain | ഡല്‍ഹിയിൽ കനത്ത മഴ; നഗരം വെള്ളത്തിൽ, വാഹനഗതാഗതം സ്തംഭിച്ചു

ഒന്നാം ടെർമിനലിൽ നിന്നുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചതായി വിമാനത്താവള അധികൃതർ...

Read More >>
#TPChandrasekharan |  ഹൈക്കോടതി വിധിക്കെതിരെ ടിപി കേസ് പ്രതികൾ സുപ്രീംകോടതിയിൽ; ഹർജി ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത്

Jun 28, 2024 08:29 AM

#TPChandrasekharan | ഹൈക്കോടതി വിധിക്കെതിരെ ടിപി കേസ് പ്രതികൾ സുപ്രീംകോടതിയിൽ; ഹർജി ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത്

ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നതാണ് പ്രതികളുടെ...

Read More >>
Top Stories