കാൺപൂർ: (truevisionnews.com) സംശയരോഗത്തിന്‌റെ പേരിൽ ഒരുവയസുള്ള മകനെ കൊന്ന അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. കുട്ടിയുടെ പിതാവ് താനല്ലെന്ന സംശയത്തിന്‍റെ പേരിലാണ് പിതാവായ സുജിത്ത് ഒരുവയസുകാരനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നത്.
കുട്ടിയുടെ അമ്മയാണ് അബോധാവാസ്ഥയിലുള്ള മകനെ ആദ്യം കാണുന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തുടർന്നാണ് അമ്മ ഭർത്താവിനെതിരെ പരാതി നൽകുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് സ്റ്റേഷൻ ഹൌസ് ഓഫീസർ ഷംസേർ ബഹദൂർ സിങ് അറിയച്ചു.
തനിക്ക് മറ്റൊരു ബന്ധുണ്ടെന്നും കുട്ടി തന്‍റേതല്ലെന്ന് പറഞ്ഞ് ഭർത്താവ് നിരന്തരം വഴക്കിടുമായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
#child #not #wife #suspected #relationship #Father #arrested #killing #one #year-#old #son
