തിരുവനന്തപുരം:(www.truevisionnews.com) തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രിക്കുള്ള വിമര്‍ശനം തുടരുന്നു. എറണാകുളത്തും പത്തനംതിട്ടയിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തൃശ്ശൂരില്‍ അദ്ദേഹത്തിന് അംഗങ്ങളില്‍നിന്ന് വലിയ പിന്തുണ ലഭിച്ചു.

മകനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ചെയ്തതുപോലെ മാധ്യമങ്ങ ള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാതിരുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
കടുത്ത ഭരണവിരുദ്ധ തരംഗമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുണ്ടായി.മുഖ്യമന്ത്രിയുടെ പെരുമാറ്റരീതികളെ ചൊല്ലിയാണ് പത്തനംതിട്ടയില്‍ വിമര്‍ശനമുയര്‍ന്നത്. ഭരണവിരുദ്ധ തരംഗമുണ്ടായി.
പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു. തോമസ് ഐസക്കിനെതിരെ ചില പാര്‍ട്ടി നേതാക്കള്‍ നീക്കങ്ങള്‍ നടത്തിയതായും പത്തനംതിട്ടയില്‍ ആരോപണമുയര്‍ന്നു.
മുഖ്യമന്ത്രി നേതൃത്വം നല്‍കിയില്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടതായിരുന്നുവെന്നാണ് തൃശ്ശൂരിലെ വിലയിരുത്തല്‍.
#cpm #district #committees #criticize #chief #minister #pinarayi #vijayan #election #defeat
