#ganja | ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് ബസിൽ, മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുടുങ്ങി; കഞ്ചാവുമായി യുവാവിനെ പൊക്കി

#ganja | ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് ബസിൽ, മുത്തങ്ങ ചെക്ക് പോസ്റ്റിൽ കുടുങ്ങി; കഞ്ചാവുമായി യുവാവിനെ പൊക്കി
Jun 23, 2024 10:05 PM | By Susmitha Surendran

സുല്‍ത്താന്‍ബത്തേരി: (truevisionnews.com) മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് പിടികൂടി.

ചില്ലറ വില്‍പ്പനക്കായി മൈസുരുവില്‍ നിന്ന് വാങ്ങി തൃശ്ശൂര്‍ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പരിശോധനയും അറസ്റ്റ്. തൃശൂര്‍ മുകുന്ദപുരം താഴെക്കാട് കുഴികാട്ടുശ്ശേരി പരിയാടന്‍ വീട്ടില്‍ ലിബിന്‍ ജോണ്‍സന്‍ (26) എന്നയാളാണ് അറസ്റ്റിലായത്. എട്ട് കിലോയില്‍ അധികം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നി ലിബിന്‍ ജോണ്‍സണെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്.

വിപണിയില്‍ ലക്ഷങ്ങളോളം വിലമതിക്കുന്ന ഇത്രയും അളവിലുള്ള സാധനമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

പ്രതിയെ തുടര്‍നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. ഇയാളുടെ ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അതേ സമയം അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള പരിശോധന കൂടുതല്‍ ശക്തമായി തുടരുമെന്ന് എക്‌സൈസ് അറിയിച്ചു. പരിശോധനയിൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.എം. മനോജ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി. അബ്ദുല്‍ സലീം, പി.വി. രജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി. സിബിജ, പി.എം. സിനി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സി. സജിത്ത്, വി. സുധീഷ് എന്നിവര്‍ പങ്കെടുത്തു.

#large #quantity #ganja #seized #from #bus #passenger #Muthanga #Excise #Checkpost.

Next TV

Related Stories
#DYFI | കഞ്ചാവ് കേസ് പ്രതിക്കായി നടത്താനിരുന്ന എക്സൈസ് ഓഫീസ് മാര്‍ച്ച് മാറ്റിവെച്ച് ഡിവൈഎഫ്ഐ

Jul 13, 2024 09:04 AM

#DYFI | കഞ്ചാവ് കേസ് പ്രതിക്കായി നടത്താനിരുന്ന എക്സൈസ് ഓഫീസ് മാര്‍ച്ച് മാറ്റിവെച്ച് ഡിവൈഎഫ്ഐ

സമരം മാറ്റിവെച്ചതില്‍ നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായെന്നാണ് സൂചന.ഇന്ന് രാവിലെ 10 മണിക്കാണ് എക്സൈസ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ...

Read More >>
#arrest | ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിൽ പോയ 34-കാരനെ പിടികൂടിയത് 3.5കിലോ കഞ്ചാവുമായി

Jul 13, 2024 08:58 AM

#arrest | ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിൽ പോയ 34-കാരനെ പിടികൂടിയത് 3.5കിലോ കഞ്ചാവുമായി

ആര്‍ക്കെല്ലാമാണ് ഇയാള്‍ കഞ്ചാവും എം.ഡി.എം.എയും വില്‍പ്പന നടത്തുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ്...

Read More >>
#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

Jul 13, 2024 08:37 AM

#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

പ്രദേശത്തെ സ്കൂളുകളുടെ മുൻവശത്ത് നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിന്‍റെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം...

Read More >>
#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

Jul 13, 2024 08:28 AM

#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ...

Read More >>
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

Jul 13, 2024 07:22 AM

#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം...

Read More >>
Top Stories