#pinarayivijayan | മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

#pinarayivijayan | മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
Jun 23, 2024 09:14 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തിൽ രണ്ട് സിആർ പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

നക്‌സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളിയുള്‍പ്പെടെ, സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍(35), കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര എന്നിവരാണ് വീരമൃത്യു എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ ജവാൻ തിരുവനന്തപുരം പാലോട് സ്വദേശി ആർ വിഷ്ണുവിൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

സുരക്ഷാ സേനയുടെ വാഹന വ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ജഗര്‍ഗുണ്ടാ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ആക്രമണം നടന്നത്.

ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. മൃതദേഹം വനത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 

#jawans #including #malayali #martyred #chief #minister #expressed #condolences

Next TV

Related Stories
#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

Sep 28, 2024 07:47 PM

#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

സംഭവത്തിന് പിന്നാലെ സി.കെ. ആശ നിയമസഭ സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു....

Read More >>
#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

Sep 28, 2024 07:31 PM

#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു. ഏതൊരു വിപ്ലവകാരിയുടെ...

Read More >>
#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Sep 28, 2024 07:25 PM

#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ...

Read More >>
#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

Sep 28, 2024 06:05 PM

#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ. അതുകൊണ്ടുതന്നെ...

Read More >>
Top Stories