#murder | വ്യക്തി ജിവിതത്തിൽ ഇടപെടുന്നു; കാമുകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

#murder | വ്യക്തി ജിവിതത്തിൽ ഇടപെടുന്നു; കാമുകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ
May 22, 2024 05:12 PM | By Athira V

ഗുരു​ഗ്രാം: വ്യക്തി ജിവിതത്തിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് കാമുകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി പിടിയിൽ. ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിക്കി (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിതു കുമാരി (34)യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് വർഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിക്കി യുവതിയുടെ വ്യക്തിപരമായ കാര്യങ്ങളി‍ൽ ഇടപെടാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് റിപ്പോർട്ട്.

സംഭവദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. അടുത്ത ദിവസം അയൽവാസികളെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നാലെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിക്കിയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ യുവാവിന്റെ ഫോണും മറ്റ് രേഖകളും യുവതി ഒളിപ്പിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പൊലീസിന് തിരിച്ചറിയാനായത്. കുടുംബത്തെ വിവരമറിയിച്ചതോടെയാണ് സംഭവത്തിൽ നിതു കുമാരിക്ക് പങ്കുണ്ടായേക്കാമെന്ന വിവരം ലഭിച്ചത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ നിതു കുമാരിയെ ഞായറാഴ്ചയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

#woman #arrested #gurugram #killing #boyfriend

Next TV

Related Stories
#sexuallyabusing |പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഹെഡ്മാസ്റ്റർക്കെതിരെ കേസ്

Jun 22, 2024 04:17 PM

#sexuallyabusing |പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഹെഡ്മാസ്റ്റർക്കെതിരെ കേസ്

പീഡനത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് അധ്യാപകനെ പൊലീസ്...

Read More >>
#Murder | യുവാക്കൾ തമ്മിൽ സംഘർഷം; രണ്ടു പേർ കൊല്ലപ്പെട്ടു

Jun 22, 2024 02:58 PM

#Murder | യുവാക്കൾ തമ്മിൽ സംഘർഷം; രണ്ടു പേർ കൊല്ലപ്പെട്ടു

അനൂജ്, സഹോദരൻ സൂരജ് എന്നിവരെ വിപുൽ, വിശാൽ എന്നിവർ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആക്രമിച്ചതായി പൊലീസ്...

Read More >>
#murder | തന്റെ കുട്ടിയല്ലെന്ന് സംശയം;  ഒരു​ വയസ്സുള്ള മകനെ കൊലപ്പെടുത്തി

Jun 22, 2024 01:25 PM

#murder | തന്റെ കുട്ടിയല്ലെന്ന് സംശയം; ഒരു​ വയസ്സുള്ള മകനെ കൊലപ്പെടുത്തി

കുട്ടിയുടെ പിതാവ് സുജിത്ത് സംശയ രോഗിയായിരുന്നുവെന്നും കുട്ടി തന്റേതല്ലെന്ന് നിരന്തരം പറയാറുണ്ടെന്നും ഭാര്യ പൊലീസിന് മൊഴി...

Read More >>
#Murder | പീഡനശ്രമം എതിർത്തു; പന്ത്രണ്ട് വയസുള്ള മകളെ കൊന്ന് കാട്ടിൽ തള്ളി അച്ഛൻ

Jun 21, 2024 06:24 PM

#Murder | പീഡനശ്രമം എതിർത്തു; പന്ത്രണ്ട് വയസുള്ള മകളെ കൊന്ന് കാട്ടിൽ തള്ളി അച്ഛൻ

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#MurderCase | കൊലപാതകം ആസൂത്രണം ചെയ്തതും ദർശനെ കൊലയ്ക്ക് പ്രേരിപ്പിച്ചതും പവിത്ര: കോടതിയിൽ വെളിപ്പെടുത്തൽ

Jun 21, 2024 05:52 PM

#MurderCase | കൊലപാതകം ആസൂത്രണം ചെയ്തതും ദർശനെ കൊലയ്ക്ക് പ്രേരിപ്പിച്ചതും പവിത്ര: കോടതിയിൽ വെളിപ്പെടുത്തൽ

സുഹൃത്തായ പവിത്രയ്ക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുർഗ സ്വദേശിയും ഫാർമസി...

Read More >>
#MURDER |മകളുമായുള്ള ബന്ധം എതിർത്തു;  പെരുന്നാൾ ദിനത്തിൽ 46കാരനെ മൂന്നംഗസംഘം  മർദ്ദിച്ചു കൊന്നു

Jun 20, 2024 02:32 PM

#MURDER |മകളുമായുള്ള ബന്ധം എതിർത്തു; പെരുന്നാൾ ദിനത്തിൽ 46കാരനെ മൂന്നംഗസംഘം മർദ്ദിച്ചു കൊന്നു

ചൊവ്വാഴ്ച രാവിലെ ​ചിഞ്ച്പാഡയിൽ യുവതിയെ സുഹൃത്ത് സ്പാനർ ഉപയോഗിച്ച്...

Read More >>
Top Stories