തിരുവനന്തപുരം: (truevisionnews.com) തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി.
ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കെതിരെ ആരോപണവുമായി കുടുംബം. കുഞ്ഞിന് അനക്കമില്ലാതെ അർദ്ധരാത്രി ആശുപത്രിയിൽ എത്തിയ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം.
.gif)

കുഞ്ഞ് ഉറങ്ങുന്നെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടർ മടക്കി അയച്ചു. അടുത്തദിവസം നടത്തിയ സ്കാനിങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി.
കഴക്കൂട്ടം സ്വദേശിയായ പവിത്രയ്ക്കാണ് ദുരനുഭവം ഉണ്ടായത്. തൈക്കാട് ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ചില്ലെന്ന് പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞു.
പൊലീസിനും ആരോഗ്യമന്ത്രി വീണാ ജോർജിനും പരാതി നൽകുമെന്ന് ലിബു പ്രതികരിച്ചു. എട്ടു മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്.
എസ്.ഐ.ടി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണമറിയാൻ കുഞ്ഞിന് പത്തോളജിക്കൽ ഓട്ടോപ്സി നടത്തും.
#baby #sent #saying #sleeping'; #Complaint #pregnant #woman #denied #treatment #government #hospital
