ആലപ്പുഴ : (truevisionnews.com) ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു.
പുന്നപ്ര പൊലീസ് സ്റ്റേഷനിൽ വൈകിട്ടോടെയാണ് നന്ദകുമാര്‍ ഹാജരായത്. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരുന്നത്.
ശോഭാ സുരേന്ദ്രനെതിരെ താൻ ഉയര്‍ത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ടി ജി നന്ദകുമാർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുന്നേയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ദല്ലാൾ ടി ജി നന്ദകുമാര്‍ ആരോപണങ്ങളുയർത്തിയത്.
ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ലെന്നും ടി ജി നന്ദകുമാർ വാർത്താ സമ്മേളനത്തിൽ ആരോപണമുയര്‍ത്തി.
ശോഭ സുരേന്ദ്രന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അഡ്വാൻസ് തുകയായി നൽകിയ 10 ലക്ഷമാണ് നന്ദകുമാര്‍ തിരികെയാവശ്യപ്പെട്ടത്. ശോഭയുടെ ഭൂമിയെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പണം തിരികെയാവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നായിരുന്നു നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞത്.
#TGNandakumar #questioned #ShobhaSurendran #complaint #insulting #womanhood, #committing