#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം
Nov 26, 2024 09:10 PM | By Athira V

കൊച്ചി: ( www.truevisionnews.com) വാട്സ്ആപ്പ് ഹാക്കിംഗിനെതിരെ കരുതിയിരിക്കാന്‍ കൊച്ചി പൊലീസിന്‍റെ മുന്നറിയിപ്പ്. വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് കൊച്ചിയില്‍ പൊലീസിന് കിട്ടിയിരിക്കുന്നത്.

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ് പുതിയ തട്ടിപ്പ് രീതി.

ഒന്നും രണ്ടുമല്ല, തുടര്‍ച്ചയായ പരാതികളാണ് വാട്സ്ആപ്പ് ഹാക്കിംഗുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസിന് കിട്ടുന്നത്. ഒടിപി തട്ടിപ്പിലൂടെയാണ് വാട്സ്ആപ്പ് ഹാക്കിംഗ് നടക്കുന്നത്. ഒരു നമ്പര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ആ നമ്പര്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിലുളള നമ്പരുകളെല്ലാം വിദഗ്ധമായി ഹാക്ക് ചെയ്യും.

പരിചയക്കാരുടെ നമ്പറുകൾ വഴി ഒടിപി നമ്പർ ചോദിച്ചുകൊണ്ടാണ് തട്ടിപ്പ് സംഘം വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത്. ഒടിപി നമ്പർ അയച്ച് കൊടുത്താൽ വാട്സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും.

രു സുഹൃത്തിന്‍റെ വാട്സ്ആപ്പ് നമ്പറില്‍ നിന്നാണ് അബദ്ധത്തില്‍ താങ്കളുടെ നമ്പറിലേക്ക് ഒരു ഒടിപി അയച്ച് പോയി എന്ന് പറഞ്ഞ് ഒരു സന്ദേശം എത്തുന്നതെന്ന് കൊച്ചിയില്‍ തട്ടിപ്പിനിരയായ മാധ്യമപ്രവര്‍ത്തക പറയുന്നു. സുഹൃത്തിന്‍റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത ശേഷമാണ് ഹാക്കര്‍മാര്‍ ഇത്തരത്തില്‍ സന്ദേശമയക്കുന്നത്.

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നതിന് പിന്നാലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളുമെത്തും. തട്ടിപ്പിനെ കുറിച്ച് പരാതികള്‍ കിട്ടിയിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കുന്നു.

#Police #say #that #you #will #receive #messages #familiar #numbers #do #not #give #them #WhatsApp #hacking #widespread

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories