#itching | സ്കൂളിൽ 27 വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

#itching | സ്കൂളിൽ 27 വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി
Nov 26, 2024 07:54 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച് എസ് എസിലെ 27 വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. സ്കൂളിന് അവധി നൽകി.

12 പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പ്ലസ് വൺ സയൻസ് ബാച്ച് വിദ്യാർത്ഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്സിൻ (16), അഭിനവ് ജോസഫ് (16), ആർ പി റിജോ (16), ഷാരോൺ ടി ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സതേടിയത്.

ഇതിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണമുറിയിൽ ഇരുത്തി ചികിത്സനൽകിയശേഷം വിട്ടയച്ചു.

ബാക്കിയുള്ളവരെ മെഡിക്കൽ സംഘം സ്കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ദേശീയവിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നൽകാനിരുന്ന വിരഗുളിക വിതരണവും മാറ്റിവെച്ചു. വിദ്യാർത്ഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിൽ അനുഭവപ്പെട്ടത്.

അസഹ്യമായതോടെയാണ് പലരും ചികിത്സതേടിയത്. വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയിൽ എത്തിയിരുന്നു. തിങ്കളാഴ്ച പ്ലസ് വൺ സയൻസ് ബാച്ചിൽ ക്ലാസ് മുറിയിലാണ് സംഭവങ്ങൾക്ക് തുടക്കം.

സഹപാഠികളായ അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവർക്കാണ് ആദ്യം ചൊറിച്ചിലും ബുദ്ധിമുട്ടും നേരിട്ടത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

തുടർന്ന് സ്കൂൾ അധികൃതർ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം സ്കൂളിലെത്തി ക്ലാസ് മുറികൾ അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും ചൊറിച്ചിൽ വില്ലനായത്.

നനഞ്ഞിരിക്കുന്ന ക്ലാസ് മുറിയിൽ ബാഗുവെച്ച് പുറത്തിറങ്ങി കുട്ടികൾക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഹയർസെക്കൻഡറി ബ്ലോക്കിലെ മറ്റ് കുട്ടികളിലേക്ക് ചൊറിച്ചിൽ പടർന്നതോടെ സ്കൂളിന് അവധി നൽകി.

ഇതിന് പിന്നാലെ ഡിഎംഒ ഓഫിസിലെ മെഡിക്കൽ സംഘം സ്കൂളിലെത്തി ചൊറിച്ചിൽ നേരിട്ട വിദ്യാർഥികളെ വിശദമായി പരിശോധിച്ചു.

കൂട്ടത്തോടെ ചൊറിച്ചിൽ അനുഭവപ്പെട്ട ക്ലാസ് മുറിയിൽ പ്രാണികളുടെ ആക്രമാണോയെന്ന് സംശയമുണ്ടെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി ജെ യേശുദാസ് പറഞ്ഞു.

സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ബുധനാഴ്ച പ്ലസ്വൺ സയൻസ് ബാച്ചിന് അവധിനൽകുന്ന കാര്യവും പരിഗണനയിലുണ്ട്. അതേസമയം, സംസ്ഥാന സ്കുൾ ശാസ്ത്രോത്സവത്തിന്റെ പ്രധാനവേദികളിലൊന്നായ ലിയോതേർട്ടീന്ത് സ്കൂളിലെ ക്ലാസ് മുറിയിൽ ടീച്ചിങ് എയ്ഡുമായി ബന്ധപ്പെട്ട പ്രവർത്തികളാണ് നടന്നത്. ഇതിനൊപ്പം ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച കെമിക്കലിൽ നിന്നുണ്ടായതാണോ എന്ന സംശയവുമുണ്ട്.

#27 #students #school #with #mass #itching #malaise #School #closed

Next TV

Related Stories
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
Top Stories