മുംബൈ: (truevisionnews.com) ഐ.പി.എല്‍. താരലേലത്തില്‍ ഇത്തവണ ശ്രദ്ധാകേന്ദ്രമായത് ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായ വൈഭവ് സൂര്യവംശിയാണ്.ഐപിഎൽ ചരിത്രത്തിൽ ആദ്യമായി താര ലേലത്തിൽ പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള കൗമാരക്കാരനു വേണ്ടി ടീം കരാർ ഒപ്പിടുന്നത്.
ഇപ്പോഴിതാ വൈഭവിനു 13 വയസ്സേയുള്ളൂവെന്ന് പറയുന്നത് തട്ടിപ്പാണെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം. എന്നാൽ, ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്‍റെ പിതാവ് സഞ്ജീവ് സൂര്യവംശി.
30 ലക്ഷത്തിന്റെ അടിസ്ഥാന വിലയുള്ള വൈഭവിനെ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപക്കാണ് സ്വന്തമാക്കിയത്.
നേരത്തെ, ഐ.പി.എൽ താര ലേലത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു.
വൈഭവ് ബി.സി.സി.ഐയുടെ പ്രായപരിശോധനക്ക് വിധേയനായിട്ടുള്ള താരമാണെന്നും ഇനിയും പരിശോധനക്ക് വിധേയനാകാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘വൈഭവിന് എട്ടു വയസ്സുള്ളപ്പോൾ ബി.സി.സി.ഐയുടെ പ്രായപരിശോധനക്ക് വിധേയനായിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി ഇതിനകം അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ആരെയും ഭയമില്ല. വീണ്ടും പ്രായ പരിശോധന നടത്താം’ -പിതാവ് സഞ്ജീവ് സൂര്യവൻശി പറഞ്ഞു
മകൻ ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എട്ടു വയസ് പ്രായമുള്ളപ്പോൾത്തന്നെ അവൻ ജില്ലതലത്തിൽ അണ്ടർ 16 വിഭാഗത്തിൽ തിളങ്ങി. പിന്നാലെ ക്രിക്കറ്റ് പരിശീലനത്തിനായി സമസ്തിപൂരിലേക്ക് കൊണ്ടുപോയത് താനാണെന്നും പിതാവ് കൂട്ടിച്ചേർത്തു. യൂത്ത് ടെസ്റ്റ് പരമ്പരയിൽ ആസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ കഴിഞ്ഞമാസം സെഞ്ചറി നേടിയാണ് വൈഭവ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്. 62 പന്തിൽ 104 റൺസാണ് താരം അടിച്ചെടുത്തത്.
മത്സര ക്രിക്കറ്റിന്‍റെ 170 വർഷത്തെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. ഈ സമയം വൈഭവിന്‍റെ പ്രായം 13 വയസ്സും 188 ദിവസവും. 2023-24 രഞ്ജി ട്രോഫിയിൽ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ വൈഭവിന്‍റെ പ്രായം 12 വയസ്സും 284 ദിവസവും മാത്രമാണ്.
#vaybhavsuryavamsh #father #age #verification