#arrrest | ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയിൽ വിദ്യാർഥിനിക്ക് ലൈംഗികാതിക്രമം; പ്രതിക്ക് 6 വര്‍ഷം തടവും പിഴയും ശിക്ഷ

#arrrest | ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയിൽ വിദ്യാർഥിനിക്ക് ലൈംഗികാതിക്രമം; പ്രതിക്ക് 6 വര്‍ഷം തടവും പിഴയും ശിക്ഷ
Nov 26, 2024 08:03 PM | By Athira V

ചേർത്തല: ( www.truevisionnews.com) സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി വൈകിട്ട് ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ പിന്തുടർന്നു ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ.

ചേർത്തല പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം ഇല്ലത്ത് നികർത്ത് വീട്ടിൽ സബിൻ (26) - നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ ) ജഡ്ജി ശിക്ഷിച്ചത്.

ആറ് വർഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ. 2018 ഫെബ്രുവരിയിലാണ് സംഭവം. പോക്സോ നിയമപ്രകാരം മൂന്നു വർഷം തടവും 50, 000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മൂന്നു വർഷം തടവും 50, 000 രൂപ പിഴയും ഉൾപ്പെടെയാണ് ശിക്ഷ. തടവ് ഒരുമിച്ചനുഭവിച്ചാൽ മതി.

ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം സ്റ്റേഷൻ ഓഫീസറായിരുന്ന വി പി മോഹൻലാൽ ആയിരുന്നു. വനിതാ സെൽ സബ്ബ് ഇൻസ്പക്ടർ ലത. ജെ. യും അന്വേഷണത്തിന്റെ ഭാഗമായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയനും അഡ്വ. വി. എൽ. ഭാഗ്യലക്ഷ്മിയും ഹാജരായി.








#student #sexually #assaulted #her #way #home #after #tuition #Accused #sentenced #6years #imprisonment #fine

Next TV

Related Stories
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
Top Stories