#SabarimalaPhotoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

#SabarimalaPhotoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്
Nov 26, 2024 07:52 PM | By VIPIN P V

പത്തനംതിട്ട : (www.truevisionnews.com) പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ എഡിജിപി എസ് ശ്രീജിത്തിനെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്. നടപടി അനുചിതം, നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട് ചർച്ച ചെയ്യും.

ഉദ്യോഗസ്ഥർ ഫോട്ടോയെടുത്തത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ദേവസ്വം ബോർഡ് പറഞ്ഞു.

പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയതാണ് വിവാദമായത്.

തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിൽ ഉൾപ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പൊലീസുകാർ ആണ് പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത്.

ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും പൊലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി.

ഇതിന് പിന്നാലെ സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജു ഐപിഎസിനോട് എഡിജിപി ശ്രീജിത്ത് റിപ്പോർട്ട് തേടി.

അന്വേഷണത്തിൻ്റെ ഭാഗമായി അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു.

ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. അതിനിടെ, ശബരിമല സന്നിധാനത്തും സോപാനത്തിലും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വിഡിയോ ചിത്രീകരണത്തിൽ ഹൈക്കോടതി ഇടപെട്ടു.

എക്സിക്യൂട്ടീവ് ഓഫീസറോട് കോടതി റിപ്പോർട്ട് തേടി. പതിനെട്ടാം പടിയിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

#Photoshoot #policemen #step #DevaswomBoard #expresses #displeasure #ADGP

Next TV

Related Stories
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
Top Stories