#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
Apr 30, 2024 08:08 PM | By VIPIN P V

(truevisionnews.com) അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. രാഹുൽ അല്ലെങ്കിൽ പ്രിയങ്ക അമേഠിയിൽ മത്സരിക്കണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചത്.

രാഹുൽ അമേഠിയിൽ നിന്നും പ്രിയങ്ക റായ്ബറേലിയിൽ നിന്നും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വയനാട് എംപിയായ രാഹുൽ ഗാന്ധി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നുണ്ട്. ഇതിനൊപ്പം അമേഠിയിൽ കൂടി രാഹുൽ മത്സരിച്ചേക്കുമെന്നാണ് സൂചനകൾ.

പ്രിയങ്ക ഗാന്ധി ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. റായ്ബറേലിയിലും അമേഠിയിലും മത്സരിക്കണമെന്ന് കോൺഗ്രസ് ഉത്തർപ്രദേശ് സംസ്ഥാന ഘടകം ഇരുവരോടും നിർദ്ദേശിച്ചിരുന്നു.

2004 മുതൽ 2014 വരെ മൂന്ന് തവണ അമേഠിയിയെ പ്രതിനിധീകരിച്ച് വിജയിച്ച രാഹുൽ 2019ൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.

അതേവർഷം വയനാട്ടിൽ കൂടി മത്സരിച്ച രാഹുൽ വയനാട്ടിൽ വിജയിച്ചു. സോണിയ ഗാന്ധിയാണ് റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

2004 മുതൽ 2019 വരെ റായ്ബറേലിയിൽ നിന്ന് വിജയിച്ച സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ സീറ്റിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ മത്സരിക്കണമെന്ന ആവശ്യം ഉയർന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക.

#Rahul #Priyanka #contest'; #Congress #workers #protest #Amethi

Next TV

Related Stories
#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

May 17, 2024 09:08 PM

#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ...

Read More >>
 #Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

May 17, 2024 08:58 PM

#Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ രാഹുൽ ഗാന്ധിയെ...

Read More >>
#LiquorCorruptionCase | മദ്യനയ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തു

May 17, 2024 08:12 PM

#LiquorCorruptionCase | മദ്യനയ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തു

അസ്റ്റിലായി 50–ാം ദിവസം കെജ്‍രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ...

Read More >>
#NarendraModi | കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും - നരേന്ദ്ര മോദി

May 17, 2024 08:06 PM

#NarendraModi | കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും - നരേന്ദ്ര മോദി

കോൺഗ്രസ് ജയിച്ചുവന്നാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു രാജസ്ഥാനിലെ മോദിയുടെ...

Read More >>
#founddeath | ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ വ്യക്തി പൊലീസ് ഔട്ട്‌പോസ്റ്റിൽ മരിച്ച നിലയിൽ

May 17, 2024 07:55 PM

#founddeath | ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ വ്യക്തി പൊലീസ് ഔട്ട്‌പോസ്റ്റിൽ മരിച്ച നിലയിൽ

സംഭവം റിപ്പോർട്ട് ചെയ്ത ബിസ്രാഖിലെ ചിപിയാന പൊലീസ് ഔട്ട്പോസ്റ്റിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ്...

Read More >>
#rescued | നാല് ദിവസം മുമ്പ് ജീവനോടെ കുഴിച്ചുമൂടിയയാളെ രക്ഷപ്പെടുത്തി പൊലീസ്

May 17, 2024 05:36 PM

#rescued | നാല് ദിവസം മുമ്പ് ജീവനോടെ കുഴിച്ചുമൂടിയയാളെ രക്ഷപ്പെടുത്തി പൊലീസ്

കുഴിക്കകത്ത് 62 -കാരനായ ഒരാളാണുണ്ടായിരുന്നത്. ഒരു യുവാവാണ് ഇയാളെ ഇവിടെ...

Read More >>
Top Stories