#arrest | റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

#arrest |  റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
May 17, 2024 09:39 PM | By Athira V

മേപ്പാടി: ( www.truevisionnews.com ) റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വെച്ച് വിനോദസഞ്ചാരിയായ എംബിബിഎസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്, താമരശ്ശേരി ചുണ്ടകുന്നുമ്മൽ വീട്ടിൽ സികെ ഷറഫുദ്ദീനെ(32)യാണ് മേപ്പാടി ഇൻസ്‌പെക്ടർ എസ്എച്ച്ഒ ബികെ സിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകാനുണ്ട്.

കഴിഞ്ഞ മാർച്ച് 24ന് രാത്രിയോടെയാണ് ദിണ്ടിഗൽ, മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ ബാലാജി(21) റിസോര്‍ട്ടില്‍ ഷോക്കേറ്റ് മരിച്ചത്. തുടർന്ന്, പൊലീസ് നടത്തിയ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ കുറ്റകരമായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്.

സംഭവം നടന്നയുടൻ മേപ്പാടി പൊലീസ് സംഭവസ്ഥലം സീൽ ചെയ്ത് ബന്തവസിലാക്കിയിരുന്നു. തുടർന്ന്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറും, ഫൊറൻസിക് വിദഗ്ദരും, കെഎസ്ഇബിയും പരിശോധിച്ച് പൊലീസിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തി, കൂടുതൽ വിവരങ്ങൾ കണ്ടെത്തി.

റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. അപകടത്തിന് തലേദിവസം ഇയാളും ഷറഫുദീനും നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദീന് വൈദ്യുത തകരാറിനെ കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും, അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്‍റെ നിർദ്ദേശം അവഗണിച്ചതായും പൊലീസിന് വ്യക്തമായത്.

പൂളിന് സമീപമുള്ള വൈദ്യുത തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും, തകരാർ പരിഹരിക്കാതെ വിദ്യാർത്ഥികൾക്ക് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമായത്. മാർച്ച് 24ന് തന്നെയാണ് ബാലാജിയടക്കമുള്ള 12 മെഡിക്കൽ വിദ്യാർഥികൾ കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ല റിസോർട്ടിലെത്തിയത്.

രാത്രി ഏഴ് മണിയോടെ ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിംഗ് പൂളിലിറങ്ങി. 7:20 ഓടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പൂളിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സ്വിമ്മിംഗ് പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെൻസിംഗിന്‍റെ മധ്യഭാഗത്തുള്ള ഗേറ്റിൽ നിന്ന് ബാലാജിക്കും സുഹൃത്തുക്കൾക്കും ഷോക്കേൽക്കുകയും ബാലാജി മരിക്കുകയും ചെയ്തത്.

ബാലാജിക്ക് നെഞ്ചിന് ഷോക്കേറ്റത് ആണ് മരണത്തിന് കാരണമായത്. മറ്റ് യുവാക്കൾ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെൻസിങിലുള്ള വിലക്കുകളിലേക്ക് വൈദ്യുതി എത്തിയാൽ എർത്ത് ലീക്കേജ് ഉണ്ടാവുമെന്നും ആ സമയത്ത് അവിടെ പ്രവേശിക്കുന്നവർക്ക് അപകടമുണ്ടാവുമെന്നും നേരത്തെ അറിയാമായിരുന്നിട്ടും തകരാർ പരിഹരിക്കാതെ അധികൃതർ ഗസ്റ്റുകൾക്ക് പ്രവേശനം നൽകുകയായിരുന്നു.

ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി. സുമേഷ് സംഭവസ്ഥലം പരിശോധിച്ച് നൽകിയ റിപ്പോർട്ടിൽ നിര്‍മാണാവശ്യത്തിന് നൽകിയ കണക്ഷൻ നിബന്ധനകൾ ലംഘിച്ച് നിർമാണേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും, വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരുന്ന ആര്‍സിസിബി എന്ന സുരക്ഷാ ഉപകരണം ബൈപാസ് ചെയ്ത് ഉപയോഗിച്ചതായും പറയുന്നുണ്ട്.

ആര്‍സിസിബി ബൈപാസ് ചെയ്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ താഹിർ, സജി, സിപിഓ ബാലു, ഡ്രൈവർ ഷാജഹാൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

#one #arrest #mbbs #student #electrocuted #death #wayanad #resort

Next TV

Related Stories
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

Mar 15, 2025 03:39 PM

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തി. സമൂഹ മാധ്യമങ്ങളിലും ഇരുവിഭാഗങ്ങളുടെയും...

Read More >>
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Mar 15, 2025 03:11 PM

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രണകാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ്...

Read More >>
‘ലൈംഗിക ചുവയോടെ സംസാരിക്കുന്നു’; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ അംഗം

Mar 15, 2025 02:51 PM

‘ലൈംഗിക ചുവയോടെ സംസാരിക്കുന്നു’; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ അംഗം

തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയിൽ...

Read More >>
കൊയിലാണ്ടിയിൽ ക്ഷേത്രോല്‍സവത്തിന്റെ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം; ആൾകൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും, രണ്ടുപേർക്ക് പരിക്ക്

Mar 15, 2025 02:32 PM

കൊയിലാണ്ടിയിൽ ക്ഷേത്രോല്‍സവത്തിന്റെ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം; ആൾകൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും, രണ്ടുപേർക്ക് പരിക്ക്

മുച്ചുകുന്ന് കോട്ട കോവിലകം ക്ഷേത്രമഹോൽസവത്തിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്...

Read More >>
ബൈക്കിൽ കാട്ടുപന്നി ഇടിച്ച്  അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

Mar 15, 2025 02:24 PM

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇവർക്ക് ഗുരുതര പരിക്കേൽക്കുകയും...

Read More >>
ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു

Mar 15, 2025 02:02 PM

ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു

ഹൈവേയിലെ ചുമട്ടു തൊഴിലാളിയായിരുന്ന റഫീഖ് ആണ് മരിച്ചത് ....

Read More >>
Top Stories