(truevisionnews.com) കൊടൈക്കനാലില്‍ 61ാംപുഷ്പമേളയും വസന്തോത്സവവും ആരംഭിച്ചു. പത്ത് ദിവസങ്ങള്‍ നീളുന്ന മേള 26ന് അവസാനിക്കും. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കൊടൈക്കനാല്‍ ബ്രൈന്റ് പാര്‍ക്കില്‍ നടക്കുന്ന പുഷ്പമേള അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ അപൂര്‍വ ഉദ്ഘാടനം ചെയ്തു.
ഡിണ്ടിക്കല്‍ ജില്ലാ കളക്ടര്‍ പൂങ്കൊടി പങ്കെടുത്തു. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ പി.കുമരവേല്‍ പാണ്ഡ്യന്‍, ഹോര്‍ട്ടികള്‍ച്ചര്‍, ടൂറിസം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ബ്രൈന്റ് പാര്‍ക്കില്‍ പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച മയില്‍, പൂവന്‍ കോഴി, പച്ചക്കറികള്‍ കൊണ്ട് നിര്‍മ്മിച്ച ഡ്രാഗണ്‍, ചിമ്പാന്‍സി തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണം.
പുഷ്പമേളയില്‍ 42 ഇനം പൂക്കളുടെ ഏകദേശം അഞ്ച് ലക്ഷം ചെടികളാണ് പുഷ്പിച്ച് നില്‍ക്കുന്നത്. വസന്തോത്സവ പരിപാടികള്‍ 26 വരെ കൊടൈക്കനാലിലുള്ള പ്രധാനഭാഗങ്ങളില്‍ നടക്കും.
മീന്‍ പിടിത്തമത്സരം, ബോട്ടിംഗ് മത്സരം, ഗ്രാമീണ കലാപരിപാടികള്‍, ശ്വാനപ്രദര്‍ശനം, ചിലമ്പാട്ടം, തപ്പാട്ടം, താറാവ് പിടിത്തമത്സരം തുടങ്ങി പല തരത്തിലുള്ള കലാകായിക മത്സരങ്ങളും നടക്കും.
#Flower #festival #has #started #in #Kodaikanal