#Birdflu |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

#Birdflu  |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു
May 17, 2024 09:37 PM | By Aparna NV

 ആലപ്പുഴ: (truevisionnews.com) പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ 39 തദ്ദേശ സ്ഥാപന പരിധികളില്‍ ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ചു.

കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ ഉപയോഗവും വില്‍പ്പനയുമാണ് നിരോധിച്ചത്.കഴിഞ്ഞ ദിവസം മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ കൂടി രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 25 വരെയാണ് നിരോധനം.

തലവടി(വാര്‍ഡ്-13), തഴക്കര(വാര്‍ഡ് 11), ചമ്പക്കുളം(വാര്‍ഡ് 03) എന്നിവിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശത്താണ് താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയവയുടെ ഉപയോഗവും വിപണനവും കടത്തും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

ഇതുപ്രകാരം കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, പള്ളിപ്പാട്, എടത്വ, പുളിങ്കുന്ന്, തഴക്കര, വെണ്‍മണി, നൂറനാട്, ചുനക്കര, മാവേലിക്കര തെക്കേക്കര, മുളക്കുഴ, ആല, ചെറിയനാട്, പുലിയൂർ, ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം, പാലമേൽ, മാവേലിക്കര നഗരസഭ, മാന്നാർ, ബുധനൂർ, ഹരിപ്പാട് നഗരസഭ, തിരുവൻവണ്ടൂർ, പാണ്ടനാട് പ്രദേശങ്ങളില്‍ ഇവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.

#Bird #flu #outbreak #Sale #of #meat #and #eggs #banned #in #various #places #in #Alappuzha

Next TV

Related Stories
#cpm |തെരഞ്ഞെടുപ്പ് തോൽവി; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‍ക്കൊരുങ്ങി സിപിഎം

Jun 16, 2024 10:40 PM

#cpm |തെരഞ്ഞെടുപ്പ് തോൽവി; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‍ക്കൊരുങ്ങി സിപിഎം

പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റിൽ ചർച്ച....

Read More >>
#arrest | ബാലുശ്ശേരിയിൽ പുലർച്ചെ സംശയാസ്പദ സാഹചര്യത്തിൽ 3 പേർ, കൈയിൽ തോക്കും തിരയും, അറസ്റ്റ് ചെയ്ത് പൊലീസ്

Jun 16, 2024 10:07 PM

#arrest | ബാലുശ്ശേരിയിൽ പുലർച്ചെ സംശയാസ്പദ സാഹചര്യത്തിൽ 3 പേർ, കൈയിൽ തോക്കും തിരയും, അറസ്റ്റ് ചെയ്ത് പൊലീസ്

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പേരെയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍...

Read More >>
#murder | കൊല്ലത്ത് അമ്മാവന്റെ അടിയേറ്റ് അനന്തരവൻ മരിച്ചു, അന്വഷണം ആരംഭിച്ച്   പൊലീസ്

Jun 16, 2024 09:38 PM

#murder | കൊല്ലത്ത് അമ്മാവന്റെ അടിയേറ്റ് അനന്തരവൻ മരിച്ചു, അന്വഷണം ആരംഭിച്ച് പൊലീസ്

കുടുംബ വിരോധത്തെ തുടർന്ന് രണ്ട് ദിവസം മുമ്പായിരുന്നു...

Read More >>
#CPM |'താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം'; പ്രതിഷേധ പ്രകടനവുമായി സിപിഎം

Jun 16, 2024 09:19 PM

#CPM |'താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം'; പ്രതിഷേധ പ്രകടനവുമായി സിപിഎം

പൊലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം...

Read More >>
#fire |കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

Jun 16, 2024 08:41 PM

#fire |കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ്...

Read More >>
#arrest | ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്; ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

Jun 16, 2024 08:38 PM

#arrest | ചാരിറ്റി സംഘടനയുടെ പേരിൽ തട്ടിപ്പ്; ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ

ഇതിനായി ഇവരിൽനിന്ന് പലതവണകളായി, പലകാരണങ്ങൾ പറഞ്ഞ് ഒരു കോടിയിൽപരം രൂപ...

Read More >>
Top Stories