#sexualasult | മാഹിയിൽ ഓട്ടോറിക്ഷയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

#sexualasult | മാഹിയിൽ ഓട്ടോറിക്ഷയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ
May 17, 2024 09:27 PM | By Athira V

മാഹി: ( www.truevisionnews.com ) ഓട്ടോറിക്ഷയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചക്കേസിൽ ഓട്ടോ ഡ്രൈവറടക്കം രണ്ട് പേർ അറസ്റ്റിൽ.

ഓട്ടോ ഡ്രൈവർ തലശ്ശേരി വയലളം നങ്ങാറത്ത് പീടികയിലെ പി.കെ.പ്രദീപൻ (60), ചെമ്പിലോട് സ്വദേശി മൗവ്വഞ്ചേരിയിലെ വിനോദൻ (55) എന്നിവരെയാണ് ന്യു മഹി എസ് ഐ അനീഷ് അറസ്റ്റ് ചെയ്തത്.

ന്യൂമാഹി മാടപ്പീടികയ്ക്കടുത്ത് പാറാലിലാണ് സംഭവം. യുവതി ടൗണിലേക്ക് മരുന്ന് വാങ്ങാനായി ഓട്ടോവിൽ പോകുമ്പോൾ പാറാലിൽ വെച്ചാണ് ഡ്രൈവറോടൊപ്പമുണ്ടായ വിനോദൻ യുവതിയുടെ ദേഹത്ത് കയറിപ്പിടിച്ചത്.

നിലവിളിച്ചപ്പോൾ യുവതിയെ ഇരുവരും റോഡിലേക്ക് തള്ളിയിട്ട് കടന്ന് കളയുകയായിരുന്നു എന്നാണ് പരാതി.

ഓട്ടോക്ക് പിന്നാലെ വന്ന കാർ യാത്രക്കാർ സംഭവം കണ്ട് ഓട്ടോ തടഞ്ഞ് നിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു ഇരുവരേയും തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു. കഴിഞ്ഞ13 ന് രാത്രിയായിരുന്നു സംഭവം.

#attempt #molest #young #woman #autorickshaw #driver #his #friend #arrested

Next TV

Related Stories
Top Stories