#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു
Apr 29, 2024 02:03 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)   മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിന്റെ കൂടുതല്‍ സിസിടിവി പുറത്ത് .

പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ടു. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ശേഷം കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ഇന്നലെ പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്.

മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.

പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

#mayor's #argument #falls #apart #car #crosses #front #KSRTC #bus

Next TV

Related Stories
#murdercase | കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

May 15, 2024 09:08 PM

#murdercase | കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

ആറാം അഡീഷണൽ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതികളെ...

Read More >>
#arrest |ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവറായ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; പ്രതികള്‍ പിടിയില്‍

May 15, 2024 09:07 PM

#arrest |ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവറായ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; പ്രതികള്‍ പിടിയില്‍

മെയ് നാലാം തീയതിയാണ് മാസ്‌ക് ധരിച്ചെത്തിയ അശ്വിനും അതുലും സ്റ്റാന്‍ഡില്‍ നിന്നും ലിനീഷിന്റെ ഓട്ടോയില്‍...

Read More >>
#leptospirosis |തലസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരണം

May 15, 2024 08:52 PM

#leptospirosis |തലസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരണം

കടുത്ത പനി ബാധയെ തുടർന്ന് ഒരാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയിൽ...

Read More >>
#roshyaugustine |'ഞങ്ങൾ എൽഡിഎഫിന്റെ ഭാഗം, വ്യക്തമായ നിലപാട് പാർട്ടിക്കുണ്ട്'; യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി റോഷി അഗസ്റ്റിൻ

May 15, 2024 08:30 PM

#roshyaugustine |'ഞങ്ങൾ എൽഡിഎഫിന്റെ ഭാഗം, വ്യക്തമായ നിലപാട് പാർട്ടിക്കുണ്ട്'; യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി റോഷി അഗസ്റ്റിൻ

ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന സ്വഭാവം കേരള കോണ്‍ഗ്രസിന് ഇല്ലെന്ന് റോഷി അഗസ്റ്റിന്‍...

Read More >>
#investigate|കാറഡുക്ക തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

May 15, 2024 08:29 PM

#investigate|കാറഡുക്ക തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പെന്ന ആരോപണവുമായി യു.ഡി എഫ് രംഗത്ത്...

Read More >>
#KSHariharan |കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

May 15, 2024 07:57 PM

#KSHariharan |കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

പ്രതികള്‍ ഉപയോഗിച്ച കെ.എല്‍ -18 എന്‍ 7009 നമ്പര്‍ ഹ്യുണ്ടായ് കാറാണ് തേഞ്ഞിപ്പലം പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ...

Read More >>
Top Stories