കോഴിക്കോട്: (truevisionnews.com) ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍. പ്രതികള്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
അറസ്റ്റ് ചെയ്തവരെ തേഞ്ഞിപ്പലം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഹരിഹരന്റെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
പ്രതികള്‍ ഉപയോഗിച്ച കെ.എല്‍ -18 എന്‍ 7009 നമ്പര്‍ ഹ്യുണ്ടായ് കാറാണ് തേഞ്ഞിപ്പലം പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. വാഹന ഉടമ സിബിന്‍ ലാലിന്റെ തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീട്ടില്‍നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
സംഭവസമയത്ത് സിബിന്‍ ലാല്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റു ചിലരാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. സിബിന്‍ ലാലും മറ്റുള്ളവരും സിപിഐഎം, ഡിവൈഎഫ്‌ഐ അനുഭാവികളാണെന്ന് പൊലീസ് പറഞ്ഞിരുന്നു.
അസഭ്യം പറഞ്ഞതിന് പിന്നാലെ രാത്രി ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹരിഹരന്റെ വീട്ടുമതിലില്‍ സ്‌ഫോടകവസ്തു വെച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു.
വടകരയില്‍ യുഡിഎഫ് സമ്മേളനത്തില്‍ സിപിഐഎം നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ കെ ശൈലജക്കെതിരെ ഹരിഹരന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതേതുടര്‍ന്ന് വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
#Six #people #arrested #case #threatening #RMP #leader #KSHariharan.
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)