#kudumbashree | കുടുംബശ്രീ അംഗങ്ങൾക്കിതാ ഒരു സന്തോഷവാര്‍ത്ത; അയൽക്കൂട്ട വനിതകൾക്കായി ഓരോ വാർഡിലും 'എന്നിടം' ഒരുങ്ങുന്നു

#kudumbashree | കുടുംബശ്രീ അംഗങ്ങൾക്കിതാ ഒരു സന്തോഷവാര്‍ത്ത; അയൽക്കൂട്ട വനിതകൾക്കായി ഓരോ വാർഡിലും 'എന്നിടം' ഒരുങ്ങുന്നു
May 15, 2024 07:47 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കുടുംബശ്രീ പ്രവർത്തനങ്ങൾ ഇരുപത്തിയാറ് വർഷം പൂർത്തിയാക്കുമ്പോൾ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ ഓരോ എ ഡി എസിലും 'എന്നിടം' സജ്ജമാകുന്നു.

വാർഡ്തലത്തിലുള്ള എ.ഡി.എസ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം വനിതകളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുള്ള സാംസ്‌കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും 'എന്നിടം' മാറും.

അതത് എ.ഡി.എസ് ഭാരവാഹികൾക്കാണ് ഇതിൻറെ പ്രവർത്തന ചുമതല. കുടുംബശ്രീ വാർഷിക ദിനമായ മെയ് 17ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ജില്ലയിൽ ആര്യങ്കോട് പഞ്ചായത്തിലെ കരിക്കോട്ടുകുഴി എ ഡി എസിൽ 'എന്നിട'ത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർമാലിക് നിർവഹിക്കും.

പുതുതായി പ്രവർത്തനം ആരംഭിക്കുന്ന എ ഡി എസ് ഓഫീസിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രമേഷ് ജി അധ്യക്ഷത വഹിക്കും. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സിസി 'എന്നിടം' ആശയാവതരണം നടത്തും.

പരിപാടിയോടനുബന്ധിച്ച് രാവിലെ മുതൽ വിവിധ കലാ പരിപാടികൾ, ഭക്ഷ്യമേള, ഉൽപന്ന പ്രദർശനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സംഘടനാ ശാക്തീകരണവും കുടുംബശ്രീ വനിതകളുടെ സാംസ്‌കാരിക ശാക്തീകരണവും ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കുന്ന വേറിട്ട പദ്ധതിയാണ് 'എന്നിടം'.

അയൽക്കൂട്ട വനിതകളുടെ കലാ സാഹിത്യ വാസനകൾ വളർത്താനും ആശയങ്ങൾ പങ്കു വയ്ക്കാനുമുള്ള വേദിയായിരിക്കും 'എന്നിടം'. ഓരോ വാർഡിലെയും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ഇടങ്ങൾ, വായനശാലകൾ എന്നിവിടങ്ങളാണ് 'എന്നിട'ത്തിനായി തയ്യാറാവുന്നത്.

അംഗങ്ങളിൽ സാമൂഹിക സാംസ്‌കാരിക അവബോധം സൃഷ്ടിക്കുക, പൊതു സമൂഹത്തിൽ മാനസികാരോഗ്യം ഉറപ്പു വരുത്തുക, നാടിൻറെ സൗഹാർദ്ദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയും 'എന്നിട'ത്തിലൂടെ ലക്ഷ്യമിടുന്നു.

എല്ലാ വർഷവും കുടുംബശ്രീ വാർഷികദിനമായ മെയ് 17നും അനുബന്ധ ആഴ്ചയിലും എ ഡി എസ്തലത്തിൽ അയൽക്കൂട്ട, ഓക്‌സിലറി, ബാലസഭകളിലെ അംഗങ്ങൾ, ബഡ്‌സ് ബി.ആർ.സി അംഗങ്ങൾ, വയോജനങ്ങൾ തുടങ്ങി എല്ലാവരേയും പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.

കൂടാതെ സാമൂഹ്യമേഖലയിലും വിനോദ വിജ്ഞാന കലാ കായിക മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾക്കും 'എന്നിടം' വേദിയാകും. എല്ലാ മാസവും ഒരു ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് നിർദേശം.

സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ കുടുംബശ്രീ ഡയറക്ടർ ബിന്ദു കെ.എസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, സി.ഡി.എസ് പ്രവർത്തകർ, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

#kudumbashree #members #ennidam #prepared #each #ward #womens

Next TV

Related Stories
#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

May 29, 2024 10:56 PM

#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

എറിഞ്ഞത് നടൻ ബോംബായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ...

Read More >>
#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

May 29, 2024 10:50 PM

#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഉടനെ വയനാട്‌ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാർക്കൊപ്പം സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനെത്തിയതായിരുന്നു...

Read More >>
#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

May 29, 2024 10:10 PM

#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

ദിവസവും ആയിരം രൂപ പലിശക്കാണ് പണം നല്‍കിയത്. എന്നാല്‍ രണ്ട് ദിവസമായി പലിശ...

Read More >>
#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

May 29, 2024 09:55 PM

#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും,...

Read More >>
#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

May 29, 2024 09:45 PM

#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

രാമനാട്ടുകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്റില്‍ നിന്നും പന്തീരാങ്കാവ് ബി.എസ്.എന്‍.എല്‍...

Read More >>
Top Stories