മുബൈ: (truevisionnews.com) വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ ബജറ്റില്‍ 15ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചുവെന്ന് മോദി ആരോപിച്ചു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. മഹാരാഷ്ട്രയിലെ ദിന്‍ഡോരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശം.
കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേയുള്ളുവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദു ബജറ്റും മുസ്ലീം ബജറ്റും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും മോദി ആരോപിച്ചു.
നേരത്തെയും മോദിയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനിടെ, മുബൈയില്‍ മോദിയുടെ റോഡ് ഷോ ആരംഭിച്ചു. ഘാഡ്കോപ്പറിലെ ശ്രേയസ് സിനിമ മുതൽ ഗാന്ധി മാർക്കറ്റ് വരെ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടക്കുന്നത്.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. റോഡ് ഷോയ്ക്ക് മുമ്പായി മുബൈ മെട്രോ ഭാഗികമായി അടച്ചിരുന്നു.
ജാഗൃതി നഗർ മുതൽ ഘാട്കോപ്പർ വരെയുളള സർവീസുകളാണ് നിര്‍ത്തിവെച്ച്. വൈകീട്ട് ആറു മുതലായിരുന്നു നിയന്ത്രണം.യാത്രക്കാർ മറ്റു യാത്ര മാർഗങ്ങൾ തേടണമെന്ന് മുംബൈ മെട്രോ നേരത്തെ അറിയിപ്പ് പുറത്തിറക്കിയിരുന്നു.
#NarendraModi #controversial #remarks.
